മറുകു വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്; കണ്ടില്ലെന്ന് നടിക്കരുത്, സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ആദ്യ ഘട്ടത്തിൽ രോ​ഗം തിരിച്ചറിയുന്നത് അർബുദത്തെ പൂർണമായും സുഖപ്പെടുത്താനും വീണ്ടും വരാതെ തടയാനും സഹായിക്കും
skin cancer
സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

രീരം നൽകുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്. ചർമ്മത്തിന്റെ ഘടന മാറുന്നതു മുതൽ മറുകുകളുടെ രൂപമാറ്റം വരെ സ്കിൻ കാൻസറിന്റെ ലക്ഷണങ്ങളാകാം. ആദ്യ ഘട്ടത്തിൽ തന്നെ രോ​ഗം തിരിച്ചറിയുന്നത് അർബുദത്തെ പൂർണമായും സുഖപ്പെടുത്താനും വീണ്ടും വരാതെ തടയാനും സഹായിക്കും.

സ്കിൻ കാൻസർ ലക്ഷങ്ങൾ

  • ശരീരത്തിൽ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന മാരകമായ സ്കിൻ കാൻസറിന്റെ ലക്ഷണമാകാം.

  • മുപ്പതു വയസ്സിന് ശേഷം ശരീരത്തിൽ പുതിയ മറുകുകൾ ഉണ്ടാകുന്നതും മറുകുകൾ വളരുന്നും സ്കിൻ കാൻസറിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം.

  • ആഴ്ചകൾ കഴിഞ്ഞാലും മുറിവുകൾ ഉണങ്ങാത്ത അവസ്ഥയുണ്ടായാൽ ശ്രദ്ധിക്കണം. മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചർമ്മാർബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോൾ അർബുദമാകാം. മുറിവുകളിൽ ചൊറിച്ചിലും വേദനയും ഉണ്ടാകാം.

  • തൊടുമ്പോൾ ചർമം മൃദുവായി തോന്നും. ജാമാ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചിൽ എന്നത്

  • ആദ്യ ഘട്ടത്തിൽ മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്.

skin cancer
പക്ഷിപ്പനി ബാധിച്ച് ആദ്യമനുഷ്യമരണം; മെക്‌സിക്കോയില്‍ 59കാരന്‍ മരിച്ചു; ജാഗ്രത
  • ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. ചർമം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്കിൻ കാൻസറിന്റെ ലക്ഷണമാവാം. സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നത് ഈ മാറ്റങ്ങൾ രണ്ടിനം സ്കിൻ കാൻസറുകളായ ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്.

  • മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമ്മത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com