
വീട്ടില്‍ സാധനങ്ങള്‍ ഉണ്ടെങ്കിലും മടിയും സമയക്കുറവും മൂലം ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ നമ്മള്‍ക്കിടയില്‍ നിരവധിയാണ്.
എത്ര നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങിയാലും ചിലപ്പോൾ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായേക്കും. ഹോട്ടലില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പാഴ്‌സല്‍ വാങ്ങി മണിക്കൂറുകളോളും ഭക്ഷണം കവറില്‍ തന്നെ സൂക്ഷിച്ച ശേഷം കഴിക്കുന്ന ശീലം ഒഴിവാക്കണം.
* ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചമ്മന്തി പോലുള്ള തണുത്ത സാധനങ്ങള്‍ ഉടന്‍ തന്നെ വേര്‍ത്തിരിച്ചു വെക്കുക.
* ഭക്ഷണത്തിനൊപ്പം കിട്ടുന്ന മയോണൈസില്‍ മുട്ട ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ പരാമവധി ഒരു മണിക്കൂറിനകം തന്നെ ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.
* പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം ഒന്നില്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* തുറന്നു വെച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
* ഭക്ഷണത്തിന്റെ രുചിയിലോ മണിത്തിലോ നിറത്തിലോ വ്യത്യാസം വന്നാല്‍ കഴിക്കരുത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക