പാത്രം മൂടിവെച്ച് ഭക്ഷണം വേവിക്കുന്നത് സമയ ലാഭം മാത്രമല്ല പോഷകങ്ങൾ നഷ്ടപ്പെടുന്നതും കുറയ്ക്കും; ഐസിഎംആർ

മൂടിവെക്കുമ്പോണ്ടാകുന്ന ആവിയിൽ ഭക്ഷണം ഇരട്ടിവേ​ഗത്തിൽ പാകമാകും കൂടാതെ പോഷകങ്ങളെ നിലനിര്‍ത്താനും സഹായിക്കുന്നു
cooking, ICMR
ഭക്ഷണം മൂടി വെച്ച് പാകം ചെയ്യാം

പാത്രം മൂടിവെച്ചു വേവിക്കുന്നത് ഭക്ഷണം പെട്ടെന്ന് വേവാൻ മാത്രമല്ല അതിലെ പോഷകങ്ങൾ നഷ്ടമാകാതിരിക്കാനും സഹായിക്കുമെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗ്ഗരേഖയിലാണ് പറയുന്നത്. മൂടിവെക്കുമ്പോണ്ടാകുന്ന ആവിയിൽ ഭക്ഷണം ഇരട്ടിവേ​ഗത്തിൽ പാകമാകും കൂടാതെ പോഷകങ്ങളെ ദഹനത്തിന് സഹായിക്കുന്നതരത്തിൽ പാകപ്പെടുത്താനും സഹായിക്കുന്നു.

ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കേണ്ട് ആരോ​ഗ്യം മെച്ചപ്പെടുത്തേണ്ടതിന് പ്രധാനമാണ്. ഭക്ഷണം നന്നായി വേവിക്കുന്നത് ഭക്ഷണം പെട്ടെന്ന് ദഹിക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കാനും സഹായിക്കുന്നു. രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യ സാധനങ്ങളിൽ അടങ്ങിയ മൈക്രോബുകളെ ഇല്ലാതാക്കുകയും ഭക്ഷണം മോശമാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുന്നതും ആരോഗ്യകരമാണെന്ന് ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. മൈക്രോവേവില്‍ കുറഞ്ഞ വെള്ളത്തില്‍ ഭക്ഷണം ആകമെ നിന്നും പുറമെ നിന്നും ആവിയില്‍ വേവിച്ചെടുക്കുന്നു. മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുന്നത് സമയം ലാഭിക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

cooking, ICMR
മദ്യപാനം ബൈപോളാര്‍ ഡിസോഡര്‍ വഷളാക്കും; പഠനം

ഭക്ഷണം എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നതിനെക്കാള്‍ ആവിയില്‍ വേവിച്ചെടുക്കുന്നതാണ് പോഷകസമൃദ്ധമെന്നു ഐസിഎംആര്‍ മാര്‍ഗ്ഗരേഖയില്‍ ചൂണ്ടികാണിക്കുന്നു. ഇത് പച്ചക്കറികളിലെ ആന്റി-ഓക്‌സിഡന്റും പോളിഫിനോളുകളും വര്‍ധിപ്പിക്കും. കൂടാതെ പയറുവര്‍ഗ്ഗങ്ങള്‍ മുങ്ങുന്നതും ആവിയില്‍ വേവിക്കുന്നതും അവയിലെ ആന്റി-ന്യൂട്രീഷണല്‍ ഘടകങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com