അകം മാത്രമല്ല പുറവും പോഷകസമ്പന്നം, തണ്ണിമത്തന്‍ തോട് കളയാതെ കഴിക്കാം

വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയാൽ സമ്പന്നമാണ് തണ്ണിമത്തന്‍ തോട്
കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്
കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്എക്‌സ്പ്രസ് ഫോട്ടോസ്

ണ്ണിമത്തൻ ഇനി മുഴുവനോടെ കഴിക്കാം! വാ പൊളിക്കേണ്ട, വേനൽകാലത്ത് തെരുവോരങ്ങളിൽ നീലടാർപ്പാളിന് കീഴിൽ പച്ചച്ചും മഞ്ഞച്ചുമൊക്കെ ധാരാളം ജലാംശമടങ്ങിയ തണ്ണിമത്തങ്ങകൾ തോളുമുരുമി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. തണ്ണിമത്തൻ പീസ് പീസ് ആക്കുമ്പോൾ കഴിക്കുന്ന ഭാ​ഗം അകത്തുള്ള പാത്രത്തിലേക്കും കട്ടികൂടിയ പുറംതോട് പുറത്തുള്ള വേയ്‌സ്റ്റ് ബിന്നിലേക്കും വീഴുകയാണ് പതിവ്.

എന്നാൽ ഈ രഹസ്യമറിഞ്ഞാൽ ബിന്നിലേക്ക് തട്ടുന്ന തണ്ണിമത്തന്റെ തോട് ഒട്ടും വെയ്‌സ്റ്റാക്കാതെ അകത്താക്കും. കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്. വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയാൽ സമ്പന്നമാണ് ഇവ. കൂടാതെ ദഹനത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും തണ്ണിമത്തന്റെ തോടിൽ അടങ്ങിയിട്ടുണ്ട്. ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും പേരുകേട്ടതാണ് ലൈക്കോപീൻ. സിട്രുലിൻ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. തണ്ണിമത്തൻ തോട് അച്ചാറിട്ടും, തോരൻ വെച്ചുമൊക്കെ കഴിക്കാൻ.

കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്
ബ്രഷ് കണ്ടാൽ പല്ലു നാണിച്ചു പോകും! ടൂത്ത്ബ്രഷ് ഉപയോ​ഗിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നല്ല തണ്ണിമത്തനെ തിരിച്ചറിയാൻ

  • ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതലുള്ളതിനെ വീട്ടിലേക്ക് കൂട്ടാം

  • തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോൾ ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.

  • നിറം പരിശോധിച്ചും തെരഞ്ഞെടുക്കാം- കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർഥമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com