

എത്ര കഴിച്ചാലും മധുരത്തോടുള്ള പ്രിയം നമ്മൾക്ക് അവസാനിക്കില്ല. പ്രമേഹം പോലുള്ള രോഗങ്ങൾ വന്ന് വാതിൽ മുട്ടുമ്പോഴാണ് പലരും മധുരം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. യഥാർഥത്തിൽ മധുരമല്ല പഞ്ചസാര പോലുള്ള പ്രോസസ്സ്ഡ് ഷുഗറാണ് പലപ്പോഴും വില്ലനാകുന്നത്. പഞ്ചസാരയിൽ കലോറി മാത്രമാണ് ഉള്ളത്. ഇത് നമ്മുടെ ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യില്ല.
ഒരു ദിവസം എത്രമാത്രം പഞ്ചസാര അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ശരാശരി വലിപ്പമുള്ള കഷ്ണം കേക്കിൽ അഞ്ച് ആപ്പിളിൽ അടങ്ങിയ കലോറിയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ഷുഗർ കട്ട് ഡയറ്റ് പ്ലാനുകൾ വളരെ നേരത്തെ ആരംഭിക്കേണ്ടത് പ്രധാനമാണ്.
എന്താണ് ഷുഗർ കട്ട് ഡയറ്റ്?
മധുരം മൊത്തമായി ഉപേക്ഷിക്കുകയല്ല ഷുഗർ കട്ട് ഡയറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മൾ അധികമായി കഴിക്കുന്ന മധുരത്തിന്റെ അളവു നിയന്ത്രിക്കുക. പ്രോസസ്സ്ഡ് മധുരത്തിന് പകരം പ്രകൃതി ദത്ത പഞ്ചസാര അതായത് പഴങ്ങളിലും പച്ചക്കറികളിൽ അടങ്ങിയ മധുരം കഴിക്കാം.
പ്രോസസ്സ്ഡ് ഷുഗറും സാധാരണ ഷുഗറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പഴങ്ങളിൽ ഷുഗർ കൂടാതെ വിറ്റമിൻസ്, ഫൈബർ, ന്യൂട്രിയൻസ് അങ്ങനെ പലതും അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രോസ്സ്ഡ് ഷുഗറിൽ വെറും കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. സാധാരണ ആഹാര പദാർഥങ്ങളിലുള്ള ഷുഗർ പതുക്കെയാണ് ശരീരത്തിൽ അലിഞ്ഞു ചേരുമ്പോള്‍ ഇത് വളരെ പെട്ടെന്ന് തന്നെ ശരീരത്തിലെ രക്തത്തിൽ കലരുകയും ഗ്ലൂക്കോസ് ലെവൽ കൂട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ ശരീര ഭാരം വർധിപ്പിക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ സാധാരണ ആഹാരപദാർഥങ്ങളിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് വിശപ്പ് മാറാൻ സഹായിക്കും. എന്നാൽ പ്രോസസ്സ്ഡ് ഷുഗർ അടങ്ങിയ ഭക്ഷണങ്ങൾ വിപരീത ഫലമാവും ചെയ്യുക. 500 കലോറി യുള്ള പ്രോസസ്സ്ഡ് ഷുഗർ അടങ്ങിയിരിക്കുന്ന പദാർത്ഥത്തിന്റെ ഭാരം കുറവായിരിക്കും എന്നാൽ 500 കലോറിയുള്ള സാധാരണ ഭക്ഷണ വസ്തു ആണെങ്കിൽ ഭാരം കൂടുതലായിരിക്കും.
ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും അളവു നിയന്ത്രിക്കാനും നിങ്ങളെ ഷുഗര്‍ കട്ട് ഡയറ്റ് സഹായിക്കും. കൂടാതെ ചര്‍മ്മം തിളങ്ങാനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
