5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ

വെറുമൊരു പാനീയത്തിന് പുറമെ സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ് നമ്മൾക്ക് ചായ
Milk Tea
അന്താരാഷ്ട്ര ചായ ദിനം

വെള്ളം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ആളുകൾ കുടിക്കുന്ന ഒന്നാണ് ചായ. കട്ടൻ ചായ മുതൽ പാൽ ചായയും കടന്ന് നൂറായിരം തരങ്ങളിൽ വന്നു നിൽക്കുകയാണ് ഇന്ന് ചായ വെറൈറ്റീസ്. രാവിലെയും വൈകുന്നേരവുമുള്ള പതിവ് ചായ കുടിക്ക് പുറമെ ഇടവേളകളിലും ചായ നിർബന്ധമുള്ളവരാണ് നമ്മളിൽ മിക്കവരും. വെറുമൊരു പാനീയത്തിന് പുറമെ സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ് പലപ്പോഴും നമ്മൾക്ക് ചായ.

ഇന്ന് അന്താരാഷ്ട്ര ചായ ദിനം. ആ​ഗോളതലത്തിൽ ചായയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി 2009 ലാണ് യുഎൻ അന്താരാഷ്ട്ര ചായ ദിനം മെയ്‌ 21ന് ആചരിച്ചു തുടങ്ങുന്നത്. ചരിത്രം പരിശോധിച്ചാൽ 5000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ആളുകൾ ചായ ഉപയോ​ഗിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രുചിക്കപ്പുറം ചായയിൽ ആന്റി ഇൻഫ്ലമെറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല വികസ്വര രാജ്യങ്ങളിലെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് തേയില വ്യവസായം. തേയില ഉൽപ്പാദന ശൃംഖലയിലുടനീളം സ്ത്രീകൾ വഹിക്കുന്ന പങ്കിനെ ഈ വർഷത്തെ അന്താരാഷ്ട്ര തേയില ദിനത്തിൽ യുഎൻ പ്രത്യേകം ആദരിച്ചു. നിലവിൽ ആഗോളതലത്തിൽ തേയില വിപണിയുടെ മൂല്യം 122 ബില്യൺ ഡോളറാണ്. 2028 ആകുമ്പോഴേക്കും 160 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.

Milk Tea
അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

ബ്രിട്ടനിൽ ആഫ്‌റ്റർ നൂൺ ടീ എന്നത് ഒരു ജീവിത ശൈലിയുടെ ഭാ​ഗമാണ്. അതാവാം പിന്നീട് ഇന്ത്യയിലേക്കും വ്യാപിച്ചത്. അതേ സമയം, ജപ്പാനിൽ ടീ സെറിമോണി എന്നത് ശാന്തിയുടെയും സമാധാനത്തിന്റെ പ്രതീകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന പാനീയമാണ് ചായ. ഇവിടെ ഒരു കപ്പ് ചായ പങ്കിടുന്നത് ബന്ധവും സമൂഹവും വളർത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com