

ശരീരഭാരം കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പല വഴി പോകേണ്ട ഒരു കാര്യം മാത്രം ചെയ്താൽ മതി. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അഞ്ച്-ആറ് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ ആ മുന്തിരി പിഴിഞ്ഞ വെള്ളം കുടിച്ചാൽ ഈ പറഞ്ഞതു മാത്രമല്ല വെറെയുമുണ്ട് ഗുണങ്ങൾ.
ദഹനം മെച്ചപ്പെടും
മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കും
ഉണക്കമുന്തിരിയിൽ അടങ്ങിയ വൈറ്റമിൻ സി, ബി കോംപ്ലെക്സ് വൈറ്റമിനുകൾ, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ പ്രതിരോധ ശേഷി വർധിപ്പിക്കും. ഇമ്മ്യൂണിറ്റി കൂടിയാൽ അണുബാധകളെ കുറയ്ക്കാനും, രോഗസാധ്യത ഇല്ലാതാക്കാനും കഴിയും.
ചർമത്തിന്റെ ആരോഗ്യം
ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചര്‍മ്മത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും.
ശരീരഭാരം നിയന്ത്രിക്കാം
വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറൽ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.
വിഷാംശം നീക്കം ചെയ്യും
ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
രക്തസമ്മർദ്ദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും.
അയൺ അളവ് കൂട്ടും
ചുവന്ന രക്തകോശങ്ങൾക്ക് ആവശ്യമായ അയൺ ഉണക്കമുന്തിരിയിൽ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊർജം കൂടാൻ സഹായിക്കുകയും ചെയ്യും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വായുടെ ആരോഗ്യം
വായിൽ കീടങ്ങൾ വരുന്നത് തടയാൻ ഉണക്കമുന്തിരി ഇട്ട വെള്ളത്തിനു സാധിക്കും. സ്ഥിരമായി കുടിച്ചാൽ വായുടെ ആരോഗ്യം മെച്ചപ്പെടും.
എല്ലിന്റെ ആരോഗ്യം
എല്ലിന്റെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമായ കാത്സ്യം, ബോറോൺ എന്നിവ ഉണക്കമുന്തിരിയിലുണ്ട്. വെള്ളത്തിൽ കുതിർത്ത്, ആ വെള്ളം കുടിക്കുമ്പോൾ കൂടുതൽ ഗുണം.
ഊർജ്ജം
ഫ്രൂക്ടോസിന്റയും ഗ്ലൂക്കോസിന്റെയും ഉറവിടമാണ് ഉണക്കമുന്തിരി. പെട്ടെന്ന് ഊർജം കൂട്ടും. ക്ഷീണം മാറ്റാൻ സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates