വില്ലൻ മുട്ടയിലെ സാൽമോണല്ല ബാക്ടീരിയ, തുറന്നുവെക്കുന്തോറും പെരുകുന്നു; മയോണൈസ് കഴിക്കുമ്പോള്‍ സൂക്ഷിക്കുക

രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ.
Mayonnaise
മയോണൈസ് കഴിക്കുമ്പോള്‍ സൂക്ഷിക്കുക
Updated on

ക്ഷ്യവിഷബാധയേറ്റ് തൃശൂരിൽ 56കാരി മരിച്ചതിന് പിന്നാലെ അറേബ്യൻ വിഭവമായ മയോണൈസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ് ആണ് ഉസൈബ എന്ന വീട്ടമ്മയുടെ ജീവനെടുത്തത്. അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിലേക്ക് ചേക്കേറിയ വിഭവങ്ങളാണ് കുഴിമന്തിയും ഷവർമയുമൊക്കെ. സ്വാ​ദിഷ്ടമായ വിഭവങ്ങൾക്ക് കേരളത്തിൽ വൻ ഡിമാന്റ് ആണെങ്കിലും ഇവയൊടൊപ്പമുള്ള മയോണൈസ് അൽപം അപകടകാരിയാണ്. ഫ്രഷ് ആയാണ് മയോണൈസ് ഉപയോ​ഗിക്കേണ്ടത്. എണ്ണ, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങാനീര്, വിനാ​ഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോ​ഗിക്കുന്നത്.

ശരിയായ രീതിയിൽ അല്ലാതെ മയോണൈസ് ഉണ്ടാക്കുന്നതും സംഭരണം കൃത്യമല്ലാതെ ആകുമ്പോഴുമാണ് മയോണൈസ് വില്ലനാകുന്നത്. ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. പച്ചമുട്ടയിലെ സാൽമോണല്ല ബാക്ടീരിയകളാണ് അപകടകാരി. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയ പെരുകുന്നു. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർധിക്കാനും ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു. ‌‌പുറം രാജ്യങ്ങൾ ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ കൊഴുപ്പ് അടങ്ങിയ സൺഫ്ലവർ ഓയിൽ ആണ് ഉപയോ​ഗിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനാ​ഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നതാകും ആരോ​ഗ്യത്തിന് നല്ലത്. രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ . സംസ്ഥാനത്ത് പച്ചമുട്ട ചേർത്തുള്ള മയോണൈസ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വെജിന്റബിൾ മയോണൈസ് ഉപയോ​ഗിക്കാമെന്നും ആരോ​​ഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്.

Mayonnaise
ചർമ്മത്തിന് മാത്രം മതിയോ സൺ പ്രൊട്ടക്ഷൻ മുടിക്ക് വേണ്ടേ? മുടിയുടെ നിറം മങ്ങലിനും കൊഴിച്ചിലിനും ഇതാകാം കാരണം, ചെയ്യേണ്ടത്

ആരോ​ഗ്യകരമായ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ

പാല്‍, ഫ്രഷ് ക്രീം, എണ്ണ, കടുക് പേസ്റ്റ്, ഉപ്പ്, ആപ്പിള്‍ സിഡര്‍ വിനേഗര്‍

ഉണ്ടാക്കേണ്ട വിധം

നല്ല കുഴിവുള്ള ഒരു പാത്രത്തിലേക്ക് അര കപ്പ് ഫ്രഷ് കീമിലേക്ക് രണ്ട് ടീസ്‌സ്പൂൺ പാൽ ചേർത്തു കൊടുക്കാം. ഇത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് എണ്ണ കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു എടുക്കുക. തുടർന്ന് അര ടീസ്‌സ്പൂൺ കടുക് പേസ്റ്റും രണ്ട് ടീസ്പൂൺ വിനാഗിരിയും ചേര്‍ത്ത് കൊടുക്കുക. നന്നായി കുറുകി വരുന്നത് വരെ ബീറ്റ് ചെയ്‌തെടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com