പോഷകസമൃദ്ധമായ ഒരു ഭക്ഷണക്രമം പിന്തുടരുന്നത് രോഗങ്ങളെ അകറ്റി മാനസിക-ശാരീരിക ആരോഗ്യം ഉറപ്പാക്കും. എന്നാല്‍ ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങള്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിക്കാം.
ഭക്ഷണത്തിന് ശേഷമുള്ള ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കാം
ഭക്ഷണത്തിന് പിന്നാലെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്ത് ദോഷമാണ്. ഭക്ഷണം കഴിച്ചതിനു പിന്നാലെ പഴങ്ങള്‍ കഴിക്കുമ്പോള്‍ അവ ഭക്ഷണവുമായി കലരുകയും പോഷകങ്ങളുടെ ആഗിരണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദഹന പ്രശ്നങ്ങൾ, പോഷകക്കുറവ് എന്നിവയിലേക്ക് നയിക്കാം.
പുകവലി നമ്മുടെ ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് നമ്മൾക്ക് അറിയാം. എന്നാൽ ഭക്ഷണത്തിന് പിന്നാലെ പുകവലിക്കുന്നത് 10 സിഗരറ്റുകൾ ഒന്നിച്ചു വലിക്കുന്നതിന് സമാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
ഭക്ഷണത്തിന് തൊട്ടു പിന്നാലെ കുളിക്കാൻ പാടില്ല. കുളിക്കുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിന് രക്തം ചർമത്തിന്റെ ഒഴുകുന്നു. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം.
ഭക്ഷണം കഴിക്കുമ്പോൾ അല്ലെങ്കിൽ കഴിച്ചതിന് പിന്നാലെ ചായ, കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇരുമ്പിന്റെ ആഗിരണത്തെ പരിമിതപ്പെടുത്തുന്ന ചില ഫിനോളിക് സംയുക്തങ്ങൾ അവയിലടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം മാത്രം ചായ/കാപ്പി കുടിക്കുക.
ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കുന്ന ശീലവും അത്ര നല്ലതല്ല. ഇത് ദഹനത്തെ സഹായിക്കുന്ന ആമാശയത്തിലെ എൻസൈമുകളുടെയും ദ്രാവകങ്ങളുടെയും സ്രവം കുറയ്ക്കുന്നു. ഇത് അസിഡിറ്റി ഉണ്ടാക്കാനും ദഹനം ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ അല്ലെങ്കിൽ ഒരു മണിക്കൂറിന് ശേഷമോ വെള്ളം കുടിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക