'കാന്‍സർ ഒരിക്കലും ചികിത്സിച്ചു മാറ്റാൻ കഴിയില്ലേ?' അർബുദത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ, ഇന്ന് ദേശീയ കാൻസർ ബോധവൽകരണ ദിനം

2014 മുതലാണ് ഇന്ത്യയിൽ ദേശീയ കാൻസർ ബോധവൽകരണ ദിനം ആചരിച്ചു തുടങ്ങുന്നത്.
cancer
ദേശീയ കാൻസർ ബോധവൽകരണ ദിനം
Updated on
1 min read

രീരത്തിൽ അസാധാരണമായി കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ എന്ന അവസ്ഥ. ഇത് ശരീരത്തിന്റെ ഏത് ഭാ​ഗത്തേയും ബാധിക്കാം. കാൻസർ ബാധിച്ചാൽ മരണം ഉറപ്പാണ്, ഒരിക്കൽ രോ​ഗബാധിതരായാൽ പിന്നീട് അതിൽ നിന്ന് മോചനമില്ല, കാൻസറിനെ പൂർണമായും സുഖപ്പെടുത്താൻ കഴിയില്ല, കാൻസർ പകരും തുടങ്ങിയ നിരവധി മുൻവിധികൾ രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട് പലരിലുമുണ്ട്. ഇത്തരം മുൻവിധികൾ ഒഴിവാക്കി കാൻസറിനെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാ വർഷവും നവംബർ ഏഴിന് ദേശീയ കാൻസർ ബോധവൽകരണ ദിനം ആചരിക്കുന്നത്.

2014 മുതലാണ് ഇന്ത്യയിൽ ദേശീയ കാൻസർ ബോധവൽകരണ ദിനം ആചരിച്ചു തുടങ്ങുന്നത്. കാൻസർ പ്രതിരോധം, നേരത്തെയുള്ള രോ​ഗനിർണയം, തെരഞ്ഞെടുക്കേണ്ട ചികിത്സ രീതികൾ എന്നിവയെക്കുറിച്ചുള്ള പൊതു അവബോധം വളർത്തിയെടുക്കുക പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. രാജ്യവ്യാപകമായി കാൻസർ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 1975 മുതൽ തന്നെ ഇന്ത്യയിൽ ദേശീയ കാൻസർ നിയന്ത്രണ പരിപാടികൾ ആരംഭിച്ചിരുന്നു.

2022 ൽ ഇന്ത്യയിൽ ഏതാണ് 14.1 ലക്ഷം പുതിയ കാൻസർ കേസുകളും 9.1 ലക്ഷം കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. പലപ്പോഴും വൈകിയുള്ള രോ​ഗനിർണയമാണ് കാൻസർ ചികിത്സയ്ക്ക് വെല്ലുവിളിയാകുന്നത്. ശരീരത്തിൽ കാണപ്പെടുന്ന മുഴകൾ, തടിപ്പ് എന്നിവ നിസാരമാക്കരുത്. വായിൽ പതിവായി പ്രത്യക്ഷപ്പെടുന്ന വെളുത്ത പാടുകൾ, പുകവലിക്കുന്നവരിലുള്ള ഒച്ചയടപ്പ് തുടങ്ങിയവ സൂക്ഷിക്കണം. ഭക്ഷണം ഇറക്കാൻ ബുദ്ധമുട്ട്, മുറിവുകൾ ഉണങ്ങാത്തതും അത് വലുതായി വരുന്നതും, സ്തനങ്ങളിലെ തടിപ്പുമൊക്കെ കാൻസറിന്റെ സൂചനകളാകാം.

കാൻസർ വരാനുള്ള സാധ്യതയുള്ളവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ പരിശോധിച്ച് കണ്ടുപിടിക്കാനുള്ള പരിശോധനയാണ് കാൻസർ സ്ക്രീനിങ്. ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് കാൻസറിന്റെ അടിസ്ഥാനപരമായ കാരണങ്ങളെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മദ്യപാനം, പുകയില, അലസമായ ജീവിത ശൈലി തുടങ്ങിയവ കാൻസർ വരാനുള്ള അപകടസാധ്യത വർധിപ്പിക്കുന്നു.

കാൻസർ അപകട സാധ്യത കുറയ്ക്കാൻ...

  • പുകയില ഉപയോ​ഗത്തിൽ നിന്ന് അകന്നു നിൽക്കുക

  • ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക

  • സമീകൃതാഹാരം ഡയറ്റിന്റെ ഭാ​ഗമാക്കുക

  • വ്യായാമം മുടങ്ങാതെ സൂക്ഷിക്കുക

  • മദ്യപാനം ഒഴിവാക്കുക

  • ഹെപ്പറ്റൈറ്റിസ് ബി, എച്ച്പിവി എന്നിവയ്ക്കെതിരെയുള്ള വാക്സിനേഷൻ

  • അൾട്രാവയലറ്റ് വികിരണം അധികം ഏൽക്കാതിരിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com