പല്ലുകള്‍ മാത്രമല്ല, ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്കാല്‍പ്പും വൃത്തിയാക്കാം..! സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആയി സ്കാല്‍പ്പില്‍ ടൂത്ത് ബ്രഷ് ടെക്നിക്. ഈ ടെക്നിക് ഉപയോഗിച്ച് താരനും ചെളിയും കാരണം അടഞ്ഞിരിക്കുന്ന സുഷിരങ്ങളും സെബാസിയസ് ഗ്രന്ഥികളും അണ്‍ക്ലോഗ് ചെയ്യാന്‍ സഹായിക്കുമെന്നാണ് അവകാശവാദം.
ടൂത്ത് ബ്രഷ് ഉപയോഗിക്കാനും സ്കാല്‍പ്പിന്‍റെ എല്ലാ ഭാഗത്തും എത്താന്‍ എളുപ്പമായതുകൊണ്ടും ഈ രീതി ആഴത്തില്‍ സ്‌കാല്‍പ്പ് വൃത്തിയാക്കാന്‍ സഹായിക്കുന്നു. അമിതമായ എണ്ണ, ചെളി, താരന്‍ തുടങ്ങിയവ നീക്കി സ്‌കാല്‍പ്പ് കൂടുതല്‍ ഫ്രഷ് ആകാനും ഇത് നല്ലതാണെന്ന് മഹാരാഷ്ട്ര അകോല സ്‌കിന്‍ ക്ലിനിക് ഡര്‍മറ്റോളജിസ്റ്റ് ഡോ. പീയുഷ പറയുന്നു.
മൃദുലമായ ബ്രിസല്‍സ് ഉള്ള ടൂത്ത് ബ്രഷ്, എണ്ണ, ആപ്പിള്‍ സൈഡര്‍ വിനാകിരി എന്നിവ ഉപയോഗിച്ച് സ്‌കാല്‍പ്പ് വൃത്തിയാക്കുന്നത് തലയിലെ താരന്‍ പോകാന്‍ ഫലപ്രദമാണെന്ന് ഡോക്ടര്‍ പറയുന്നു. കൂടാതെ ഇത് സ്‌കാല്‍പ്പിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും. എന്നാല്‍ ഇത് മുടി വളരാന്‍ സഹായിക്കുമെന്നതില്‍ ശാസ്ത്രീയ തെളിവുകളൊന്നും നിലവിലില്ല.
സ്‌കാല്‍പ്പ് വൃത്തിയാക്കാമെങ്കിലും ഇതില്‍ ചില അപകടങ്ങളും ഒളിഞ്ഞു കിടപ്പുണ്ട്. വളരെ സെന്‍സിറ്റീവായ സ്‌കാല്‍പ്പില്‍ ഒരു പക്ഷെ ടൂത്ത് ബ്രഷിന്റെ ബ്രിസ്റ്റില്‍സ് കഠിനമാകാം. ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. കൂടാതെ ഇത് വളരെ സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ സ്‌കാല്‍പ്പില്‍ മുറിവുകളും വീക്കവും ഉണ്ടാക്കാം. സ്‌കാല്‍പ്പില്‍ കഠിനമായി സ്‌ക്രബ് ചെയ്യുന്നത് ഹെയര്‍ ഫോളിക്കുകള്‍ തകരാറിലാക്കും. ഇത് മുടിയുടെ കട്ടി കുറയാനും മുടി കൊഴിച്ചിലിനും കാരണമാകാം.
സ്‌കാല്‍പ്പ് ആരോഗ്യത്തോടെ സംരക്ഷിക്കാം
സ്‌കാല്‍പ്പ് സ്‌ക്രബ്; താരന്‍, ചെളി എന്നിവ നീക്കം ചെയ്യാന്‍ മൃദുവായ എക്‌സ്‌ഫോളിയന്റുകള്‍ അടങ്ങിയ പ്രത്യേക സ്‌ക്രബുകള്‍ ഉപയോഗിക്കുക.
മിതമായി ഷാംപൂ ചെയ്യാം; സല്‍ഫേറ്റ് ഫ്രീ ആയ ഷാംപൂ ഉപയോഗിച്ച് സ്‌കാല്‍പ്പ് മൃദുവായി കഴുകാം
പതിവായി മസാജ്; മുടി കഴുമ്പോള്‍ സ്‌കാല്‍പ്പ് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
എന്നും തല കഴുകരുത്; ആഴ്ചയില്‍ മൂന്ന് അല്ലെങ്കില്‍ നാല് തവണ മാത്രം തല കഴുകുക.
ഹൈഡ്രേറ്റിങ് മാസ്‌ക്; സ്‌കാല്‍പ്പിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഹൈഡ്രേറ്റിങ് മാസ്‌കിങ് ഉപയോഗിക്കുന്നത് നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക