ഭക്ഷണ കാര്യത്തിലും കളര്‍ഫുള്‍ ആകാം; എന്താണ് റെയിൻബോ ഡയറ്റ്?

കാഴ്ചയില്‍ മാത്രമല്ല ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.
RAINBOW DIET
എന്താണ് റെയിൻബോ ഡയറ്റ്?
Published on
Updated on

മാനത്ത് വളഞ്ഞ് നില്‍ക്കുന്ന മഴവില്ല് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുപോലെ ഭക്ഷണം കഴിക്കുന്നതിലും കളര്‍ഫുള്‍ ആയി സമീപിച്ചാലോ?

റെയിന്‍ബോ ഡയറ്റ്

പോഷകസമൃദ്ധമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് റെയിന്‍ബോ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. ഓരോ നിറങ്ങളും ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്‌സിഡന്റുകളെയും പ്രതിനിധീകരിക്കുന്നു.

ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. കാണാൻ മനോഹരം എന്നതിൽ ഉപരി ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.

റെയിൻബോ ഡയറ്റ്- ഗുണങ്ങള്‍

  • ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്‍കുന്നു. പ്ലേറ്റ് കളര്‍ഫുള്‍ ആകുന്നതോടെ മിക്ക പോഷകങ്ങളും ശരീരത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാം.

  • പഴങ്ങളില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. ഇത് ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

  • നിറങ്ങളുടെ പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

  • ഇത്തരം ഭക്ഷണങ്ങളില്‍ കലോറി കുറവായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

  • നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ചില കാൻസറുകൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

  • റെയിൻബോ ഡയറ്റ് കുട്ടികൾക്ക് ഏറെ ​ഗുണം ചെയ്യും. കാരണം ഇത് തലച്ചോറിൻ്റെ വികാസത്തിലും വീക്കം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com