പ്രോട്ടീന്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ സംരക്ഷണത്തില്‍ വളരെ പ്രധാനമാണ്. പതിവായി മുട്ട കഴിക്കുന്നത് തലമുടി തളച്ചു വളരാനും മുടിയുടെ ദീര്‍ഘകാല ആരോഗ്യത്തനും സഹായിക്കും. എന്നാല്‍ മുടിക്ക് തിളക്കവും ബലവും ഉണ്ടാകുന്നതിന് മുട്ട വെച്ച് നിരവധി പ്രയോഗങ്ങള്‍ നമ്മള്‍ മുടിയില്‍ നടത്താറുണ്ട്. എന്നാല്‍ മുട്ട പുറമെ പുരട്ടുന്നതാണോ കഴിക്കുന്നതാണോ മുടിയുടെ ആരോഗ്യത്തിന് കൂടൂതല്‍ ഫലപ്രദമെന്ന് മിക്ക ആളുകള്‍ക്കും ഉള്ള സംശയമാണ്.
മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
പോഷകസമൃദ്ധമായ മുട്ട ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ദീര്‍ഘകാല ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുട്ടയുടെ മഞ്ഞക്കരു ബയോട്ടിന്‍ സമ്പന്നമാണ്. ഇത് തലമുടി തളച്ചുവളരാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലമുടിയുടെ ആരോഗ്യം ദീര്‍ഘകാലം മെച്ചപ്പെടുത്തും. എന്നാല്‍ മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ കാലക്രമേണ ആയിരിക്കും ഉണ്ടാവുക. മുടിക്ക് മാത്രമല്ല, മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും നല്ലതാണ്.
മുട്ട പുറമെ പുരട്ടുമ്പോള്‍
മുട്ട പുറമെ പുരട്ടുമ്പോള്‍ അതിന്‍റെ ഗുണം അതിവേഗം ലഭിക്കുന്നു എന്നതാണ് മുട്ട കൊണ്ടുള്ള പാക്കുകളുടെ പ്രത്യേകത. മുടിയില്‍ മുട്ട പുറമെ പുരട്ടുന്നത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചെയ ഉത്തേജിപ്പിക്കാനും മുട്ട ഉപയോഗിച്ചുള്ള പാക്കുകള്‍ നല്ലതാണ്.
ഏതാണ് മെച്ചപ്പെട്ടത്
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷണം പുറമെ നിന്നും അകമെ നിന്നും നല്‍കേണ്ടത് പ്രധാനമാണ്. അതുകൊണ്ട് മുട്ട ദിവസവും കഴിക്കുന്നതും മാസത്തില്‍ ഒരിക്കല്‍ മുട്ട കൊണ്ടുള്ള പാക്ക് മുടിയല്‍ പ്രയോഗിക്കുന്നതും നല്ലതാണ്. മുട്ട കഴിക്കുന്നത് മുടിയുടെ ആന്തരിക പോഷണം നൽകുന്നു. ഇത് ദീർഘകാലം മുടിയുടെ വളർച്ചയ്ക്കും ശക്തിക്കും സഹായിക്കും. എന്നാല്‍ മുട്ട പുറമെ പുരട്ടുന്നത്. മുടിയുടെ ആരോഗ്യം ഹ്രസ്വകാലത്തേക്ക് സഹായിക്കും. കൂടാതെ മുടിക്ക് ഉടനടി തിളക്കവും മൃദുത്വവും നല്‍കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക