
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ഭക്ഷണക്കാര്യത്തിലും ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ രാത്രി ഈ 5 ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കൂ.
നമ്മുടെ ഭക്ഷണരീതി കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് വിപണിയില്‍ റെഡി ട്ടു ഈറ്റ് ശീതീകരിച്ച ഭക്ഷണങ്ങള്‍ സുലഭമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള തെയ്യാറെടുപ്പിലാണെങ്കിലും രാത്രി ഇത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കൃത്രിമ പ്രിസര്‍വേറ്റീവുകളും ഹൈഡ്രോജെനെറ്റഡ് എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം ഭക്ഷണം ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ അവയുടെ പോഷകമൂല്യം നഷ്ടപ്പെടാം കൂടാതെ ഇത് ഉയര്‍ന്ന കലോറി അടങ്ങിയതുമാണ്.
പോപ്‌കോണ്‍ കഴിച്ചു തുടങ്ങിയാല്‍ സമയം പോകുന്നത് അറിയാറില്ല. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് ഫാറ്റും സോഡിയവും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പരിശ്രമത്തെ വിഫലമാക്കും.
സോഡ, സോഫ്റ്റ് ഡ്രിങ്ക് പോലുള്ള കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍ രാത്രിയില്‍ കുടിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവുലുള്ള പഞ്ചസാരയും കോര്‍ബൊണേഷനും ദഹനത്തെയും ഉറക്കത്തെയും തടസപ്പെടുത്താം.
കെച്ചപ്പ് പലരുടെയും ഇഷ്ട സൈഡ് ഡിഷ് ആണ്. ഇതില്‍ ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാം. കൂടാതെ കെച്ചപ്പിന്റെ പതിവ് ഉപഭോഗം കലോറി വര്‍ധിപ്പിക്കാനും കാരണമാകും.
ഫ്രഞ്ച് ഫ്രൈസ് ആരാധകരുടെ എണ്ണം കൂടി വരികയാണ്. രുചിയില്‍ മുന്നില്‍ ആണെങ്കിലും ആരോഗ്യകാര്യത്തില്‍ ഇത് അത്ര നല്ലതല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്‌ട്രോഴും കലോറിയും ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates