ശീലം വിടാൻ മലയാളികൾ ഒരുക്കമല്ല, പാക്കറ്റ് പാല്‍ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക

പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല.
packet milk
പാക്കറ്റ് പാല്‍ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക
Published on
Updated on

പാക്കറ്റ് പാൽ ആണെങ്കിലും തിളപ്പിക്കാതെ കുടിച്ചാൽ അതൊരു മനസമാധനക്കേടാണ്. മുൻകാലങ്ങളിൽ പ്രാദേശികമായി ലഭിച്ചിരുന്ന പാലിൽ ധാരാളം ബാക്ടീരിയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിർവീര്യമാക്കാൻ പാലു തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല.

എന്താണ് പാസ്ചറൈസേഷൻ

ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്ക് ചെയ്ത പാൽ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും.

അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാൽ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ​ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷക​ഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാൽ 100 ​​ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.

കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല.

പലതരം പാൽ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും.

  • ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും.

  • ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com