ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സിലാണ് അർബുദ കോശങ്ങൾ വളരുന്നത്. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണിത്. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്. എച്ച്പിവിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ തടയും എന്നാൽ ചിലരിൽ വൈറസ് വളരെക്കാലം നിലനിൽക്കുകയും സെർവിക്കൽ കോശങ്ങൾ അർബുദ കോശങ്ങളായി മാറുകയും ചെയ്യുന്നു.
സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ 5 മാര്‍ഗങ്ങള്‍.
പതിവ് സ്ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം നേരത്തെ തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും. പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും.
ഓരോ അഞ്ച് വർഷത്തിനിടെയിലും ഒരു എച്ച്പിവി ടെസ്റ്റ് നടത്താം, അല്ലെങ്കിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴുംപാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ എന്നിവ ഒന്നിച്ചു നടത്താം. കൂടാതെ ഓരോ മൂന്ന് വർഷത്തിലും ഒരു പാപ്പ് ടെസ്റ്റ് മാത്രം നടത്തുക എന്നിവയാണ് ശുപാർശ ചെയ്യുന്ന മാർഗ്ഗനിർദേശങ്ങൾ. ഈ മുൻകരുതൽ സെർവിക്കൽ കാൻസർ ചെറുക്കാന്‍ ഫലപ്രദമാണ്.
സെർവിക്കൽ കാൻസര്‍ സാധ്യത കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന മാര്‍ഗമാണ് പ്രതിരോധകുത്തിവെപ്പ്. എച്ച്പിവിക്കെതിരായ പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കുന്നത് വിവിധ എച്ച്പിവി വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കും. ഇത് സെര്‍വിക്കല്‍ കാന്‍സര്‍ വരാതെ പ്രതിരോധിക്കും.
സുരക്ഷിതമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
സ്ത്രീകള്‍ക്ക് ലൈംഗിക ആരോഗ്യത്തെ കുറിച്ച് അവബോധവും തുറന്ന് സംസാരിക്കാനുള്ള സാഹചര്യവും അവരെ കൂടുതല്‍ അറിവുള്ളവരുെ നേരത്തെയുള്ള ഇടപെടലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
പുകവലി സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. പുകവലി പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും ഇത് എച്ച്പിവി അണുബാധയോട് നിലനില്‍ക്കാനും ഇത് കാന്‍സറായി രൂപപ്പെടാനും കാരണമാകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക