നമ്മുടെ ലുക്ക് നന്നാക്കാൻ വേണ്ടിയാണ് ചർമ സംരക്ഷണ ഉൽപ്പന്നങ്ങളും ദിനചര്യയും എന്നാണ് പലരുടെയും തെറ്റുദ്ധാരണ. എന്നാൽ സൗന്ദര്യ ലക്ഷ്യങ്ങൾക്ക് പുറമെ ചർമ സംരക്ഷണ ദിനചര്യ ചർമത്തെ പരിപാലിക്കുന്നതിനും തകരാറുകള്‍ പരിഹരിക്കുന്നതിനും സഹായിക്കും. പ്രായമാകും തോറും നമ്മുടെ ചർമത്തിലും മാറ്റങ്ങൾ വന്നു തുടങ്ങും. പ്രത്യേകിച്ച് മുപ്പതുകൾക്ക് ശേഷം.
കൊളാജൻ ഉൽപാദനം കുറയും; ഇത് ചർമത്തിന്റെ തിളക്കവും യുവത്വവും കുറയ്ക്കും
കോശങ്ങള്‍ തകരാറിലാകുന്നു; മുപ്പതുകൾക്ക് ശേഷം ചർമ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കപ്പെടുന്നത് മന്ദഗതിയിലാകുന്നു. ഇത് ചർമം ഡള്ളാകാനും ചുളിവുകൾ ഉണ്ടാകാനും കാരണമാകുന്നു.
ജലാംശം ഇല്ലാതാകുന്നത്; ആവശ്യത്തിന് വെള്ളം കുടിക്കാതിയിരിക്കുന്നത് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കുകയും ഇത് ചര്‍മം കൂടുതല്‍ ഡള്ളാവാന്‍ കാരണമാകും.
പരിസ്ഥിതി പ്രശ്‌നങ്ങള്‍; സണ്‍സ്‌പോര്‍ട്ട്, സൂര്യന്‍റെ അള്‍ട്രാവൈലറ്റ് വികിരണങ്ങള്‍, മലിനീകരണം എന്നിവയെ തുടര്‍ന്ന് ചര്‍മത്തില്‍ പിഗ്മെന്റേഷന്‍, ചുളിവുകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുന്നു.
എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ കൃത്യമായ ദിനചര്യ കൊണ്ട് സാധിക്കുമെന്ന് ഏസ്തെറ്റിക് കണ്‍സള്‍ട്ടന്‍റും ഫിസിഷ്യനുമായ ഡോ. സരു സിങ് വ്യക്തമാക്കുന്നു. മുപ്പതിന് ശേഷം ചര്‍മ സംരക്ഷണം വളരെ പ്രധാനമാണ്. ചര്‍മത്തില്‍ പിഗ്നെന്‍റേഷന്‍ കുറയ്ക്കുന്നതിനും ചര്‍മം യുവത്വമുള്ളതാക്കുന്നതിനും പിന്തുടരാവുന്ന ദിനചര്യയും ഡോ. സരു നിര്‍ദേശിക്കുന്നുണ്ട്.
രാവിലെ
സ്റ്റെപ്പ് 1- മൃദുമായ ക്ലെന്‍സിങ്
സ്റ്റെപ്പ് 2- വിറ്റാമിന്‍ സി സെറം അല്ലെങ്കില്‍ ആന്റി-ഓക്‌സിഡന്റ് സെറം
സ്റ്റെപ്പ് 3- പെപ്പ്‌ടൈഡ് സെറം
സ്റ്റെപ്പ് 4- മോയ്സ്ചറൈസർ
സ്റ്റെപ്പ് 5- സണ്‍സ്‌ക്രീന്‍ ( മൂന്ന് അല്ലെങ്കില്‍ നാല് മണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം)
രാത്രി ഉറങ്ങുന്നതിന് മുന്‍പ്
സ്റ്റെപ്പ് 1- ഡബിള്‍ ക്ലെന്‍സിങ്
സ്റ്റെപ്പ് 2- ഹൈലൂറോണിക് ആസിഡ് സെറം (വരണ്ട ചര്‍മം ഉള്ളവര്‍ക്ക്) / നിയാസിനാമൈഡ് സെറം ( എണ്ണമയം കൂടുതലുള്ള ചര്‍മക്കാര്‍ക്ക്)
സ്റ്റെപ്പ് 3- ആന്റി പിഗ്മെന്റേഷന്‍ ക്രീം
സ്റ്റെപ്പ് 4- ചര്‍മത്തിലെ ജലാംശം ലോക്ക് ചെയ്യുന്നതിന് മോയ്സ്ചറൈസർ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക