സ്ത്രീകളിലെ പ്രമേഹം; ഈ 5 മുന്നറിയിപ്പുകള്‍ അവ​ഗണിക്കരുത്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം.
signs of diabetes in women
സ്ത്രീകളിലെ പ്രമേഹം നേരത്തെ തിരിച്ചറിയാം

ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. പ്രാരംഭഘട്ടത്തില്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം.

1. പിസിഒഎസ്

periods pain
പിസിഒഎസ്

പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പിസിഒഎസ് എന്ന ഹോര്‍മോണ്‍ അവസ്ഥ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ 70 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്.

2. മൂത്രനാളിയിലെ അണുബാധ

uti infection
മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍ പതിവാകുന്നത് പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവു ഉയരുന്നത് നിരവധി ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമാകുന്നു. ഇത് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുന്നു.

3. ക്രമരഹിതമായ ആര്‍ത്തവം

irregular menstrual periods
ക്രമരഹിതമായ ആര്‍ത്തവം

സ്ത്രീകളിലെ ആര്‍ത്തവ ചക്രത്തെയും പ്രമേഹം ബാധിക്കാം. പ്രമേഹം ഹോര്‍മോണ്‍ നിയന്ത്രണത്തെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കാമെന്നതിനാല്‍ ക്രമരഹിതമായ ആര്‍ത്തവത്തിനോ രക്തസ്രാവം കൂടാനോ കാരണമായേക്കാം.

4. യോനിയിൽ വരൾച്ച

Diabetes
യോനിയിൽ വരൾച്ച

പ്രമേഹം ഉണ്ടെങ്കിൽ യോനിയിൽ വരൾച്ച സംഭവിക്കാം. ഉയർന്ന രക്തത്തിലെ പഞ്ചസാര യോനിയിലെ രക്തക്കുഴലുകൾക്ക് കേടുവരുത്തും. ഇത് ലൂബ്രിക്കേഷന്റെ അഭാവത്തിലേക്ക് നയിക്കുന്നു. തൽഫലമായി, ചില സ്ത്രീകൾക്ക് ലൈംഗികബന്ധം വളരെ വേദനാജനകമായി മാറുന്നു.

5. അമിത ദാഹം

drinking water
അമിത ദാഹം

പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ ദാഹം അനുഭവപ്പെടുന്നത്. പോളിഡിപ്‌സിയ എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ലക്ഷണമല്ല. പക്ഷേ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവസമയത്തോ കൂടുതല്‍ രൂക്ഷമാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com