വാഷിങ്ടണ്‍: പ്രായത്തെ തോല്‍പ്പിക്കാനുള്ള ടെക് സംരംഭകന്‍ ബ്രയാന്‍ ജോണ്‍സന്റെ ശ്രമങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍ശ്രദ്ധ നേടിയിരുന്നു. 46കാരനായ ഇദ്ദേഹം തന്റെ പ്രായം പ്രോജക്റ്റ് ബ്ലൂപ്രിന്റ് പ്രകിയയിലൂടെ 5.1 വര്‍ഷം കുറച്ചതായി അവകാശപ്പെട്ടിരുന്നു. ഈ പ്രായം കുറയ്ക്കല്‍ പ്രക്രിയയ്ക്കായി ഓരോ വര്‍ഷവും കോടികണക്കിന് രൂപയാണ് ബ്രയാന്‍ മുടക്കുന്നത്. എന്നാല്‍ പ്രായം കുറയക്കാന്‍ കോടികള്‍ പൊടിക്കേണ്ട ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 64 കാരിയായ ആമി ഹാര്‍ഡിസണ്‍.
ആയുര്‍ദൈര്‍ഘ്യത്തിന്റെ അളവുകള്‍ ട്രാക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ ലീഡര്‍ബോര്‍ഡായ റിജുവനേഷന്‍ ഒളിംപിക്‌സില്‍ ഒരു ഘട്ടത്തില്‍ ബ്രയാന്‍ ജോണ്‍സനെ ആമി ഹാര്‍ഡിസണ്‍ മറികടന്നതും ശ്രദ്ധനേടി. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ കോടികള്‍ പൊടിക്കേണ്ട ആവശ്യമില്ലെന്നും ദിനചര്യകളില്‍ മാറ്റം വരുത്തുകയാണ് ചെയ്യേണ്ടതെന്നാണ് ആമി ഹാര്‍ഡിസണ്‍ പറയുന്നത്.
റിജുവനേഷന്‍ ഒളിംപിക്‌സില്‍ കഴിഞ്ഞ വര്‍ഷത്തില്‍ കൂടുതല്‍ സമയവും ആമി അഞ്ചാം സ്ഥാനത്തായിരുന്നു, ജോണ്‍സണ്‍ ആറാം സ്ഥാനത്തും. ഇതാണ് ജീവിതചര്യകളില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും ആമി പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വര്‍ഷത്തില്‍ വെറും 0.74 എന്ന നിരക്കിലാണ് ആമിക്ക് പ്രായമാകുന്നതെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഓരോ 12 മാസത്തിലും ആമിക്ക് ഒമ്പത് മാസമേ പ്രായമാകൂ. ജീവിതകാലം മുഴുവന്‍ ഈ നിരക്കില്‍ പ്രായമുണ്ടെങ്കില്‍, ഇവരുടെ 64 വയസ്സുള്ള ശരീരത്തിന് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ടാകൂ
രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുക, ഇടവിട്ടുള്ള ഉപവാസം, ഒരു നിശ്ചിത സമയം വരെ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുക, ഒരു കഷ്ണം ടോസ്റ്റും ഒരു ഗ്ലാസ് ചോക്ലേറ്റ് പാലും കഴിച്ചാണ് ഹാര്‍ഡിസണ്‍ ഓരോ ദിവസവും ആരംഭിച്ചിരുന്നത്.
ജീവിത നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ശക്തമായ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും പ്രായമാകുന്നുവെന്ന ചിന്താഗതിയെക്കാള്‍ പ്രധാനമാണെന്ന് ആമി പറയുന്നു. തന്റെ ആരോഗ്യത്തിനും സന്തോഷത്തിനും കാരണം കുടുംബ ബന്ധങ്ങളും ആഴത്തിലുള്ള സമൂഹബോധവുമാണെന്നും അവര്‍ പറഞ്ഞു.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളില്‍ ചിലത് ഞാന്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി ഇടപഴകുകയും ഒരു മാറ്റമുണ്ടാക്കുകയുമാണ്' ആമി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക