പോഷകങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പേര് ദോഷം എപ്പോഴും കൊഴുപ്പിനാണ്. കൊഴുപ്പ് ആരോഗ്യത്തിന് ഹാനികരമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും തുടങ്ങി നിരവധി പ്രചരണങ്ങൾ കൊഴുപ്പിനെതിരെയുണ്ട്. എന്നാൽ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണ് കൂടിയാണ് കൊഴുപ്പ്. നമ്മുടെ ദൈനംദിന ഊര്‍ജ്ജ നില നിലനിര്‍ത്താനും ശരീരത്തിൽ വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നതിനും കോശ നിർമാണത്തിനും വരെ കൊഴുപ്പ് ശരീരത്തിൽ കൂടിയേ തീരൂ. എന്നാൽ എല്ലാ തരം കൊഴുപ്പുകളും നല്ലതല്ല താനും.
കൊഴുപ്പുകളിൽ നല്ലതും ചീത്തയും എങ്ങനെ മനസ്സിലാക്കാം
എല്ലാത്തരം കൊഴുപ്പുകളും കാർബൺ, ഹൈഡ്രജൻ കണികകൾ കൊണ്ടാണ്. എന്നാൽ അവ ഓരോന്നിന്റെയും ഘടന വ്യത്യാസപ്പെട്ടിരിക്കും. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും പോലെ അധിക കൊഴുപ്പ് ശരീരത്തിൽ സംഭരിക്കപ്പെടും. വ്യത്യസ്ത തരം കൊഴുപ്പുകളെക്കുറിച്ചും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ആരോഗ്യകരമായ കൊഴുപ്പ് ഏതൊക്കെ
അപൂരിത കൊഴുപ്പ് (സാച്ചുറേറ്റഡ് ഫാറ്റ്)
സസ്യാധിഷ്ഠിത ഭക്ഷണത്തിലാണ് കൂടുതലായും അപൂരിത കൊഴുപ്പുകൾ കാണുന്നത്. കൊളസ്ട്രോൾ, ശരീരവീക്കം എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അപൂരിത കൊഴുപ്പ് സഹായിക്കും.
മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്
മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയ കൊഴുപ്പാണ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. ഇവ ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മെഡിറ്ററേറിയന്‍ ഡയറ്റ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയതാണ്. ഒലിവ് ഓയിൽ, നിലക്കടല എണ്ണ, അവോക്കാഡോ, ബദാം, മത്തങ്ങ വിത്തുകൾ, എള്ള് എന്നിവയിൽ മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ്
പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയവയാണ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. സൂര്യകാന്തി, ചോളം, ഫ്ളാക്സ് വിത്തുകൾ, വാൽനട്ട് എന്നിവയിൽ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഒമേഗ-3 കൊഴുപ്പ്
ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ് ഒമേഗ-3 കൊഴുപ്പ്. നിരവധി ഹൃദ്രോഗങ്ങളുടെയും സാധ്യത ഇത് കുറയ്ക്കും. നമ്മുടെ ശരീരം ഒമേഗ-3 ഫാറ്റ് ഉൽപ്പാദിപ്പിക്കാത്തതിനാൽ ഭക്ഷണത്തിലൂടെ മാത്രമാണ് ഇവ ലഭ്യമാവുക. മത്സ്യം, വാൽനട്ട്, ചിയ വിത്തുകൾ തുടങ്ങിയവയിൽ ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് കൊഴുപ്പ്)
മൃഗ ഉൽപ്പന്നങ്ങളിലാണ് കൂടുതലായും സാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളത്. എന്നാൽ വെളിച്ചെണ്ണ പോലുള്ള സസ്യഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പ് അമിതമാകുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ), അപ്പോളിപോപ്രോട്ടീൻ ബി എന്നിവ കൂട്ടാൻ കാരണമാകും. എന്നാൽ 6-7% വരെ മിതമായ രീതിയിൽ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമല്ല.
ട്രാൻസ് കൊഴുപ്പ്
സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് കൊഴുപ്പ് ചീത്ത കൊളസ്ട്രോൾ കൂട്ടാനും ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരവീക്കം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക