
പുറത്തിറങ്ങിയാല്‍ പൊടിയും പുകയുമാണെന്ന് കരുതി ജനലും വാതിലും അടച്ച് വീടിനുള്ളിലിരിക്കും. എന്നാല്‍ വായുവിന്‍റെ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ നിങ്ങളുടെ വീട് എത്ര സെയ്ഫ് ആണോ?
വീടിനുള്ളില്‍ അടഞ്ഞുകൂടുന്ന പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ക്ലീനിങ്, പാചകം തുടങ്ങിയവ കാരണങ്ങള്‍ വീടിനുള്ളിലെ വായു മലിനപ്പെടുന്നത് നമ്മള്‍ അറിയാറില്ല. കാലക്രമേണ ഇതിന്‍റെ തോത് വര്‍ധിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും.
വീടിനുള്ളിലെ വായു മലിനമാക്കുന്ന 5 ഘടകങ്ങള്‍ പരിശോധിക്കാം...
നമ്മുടെ വീട് എല്ലാ കാര്യത്തിനും സെയ്ഫ് ആണെന്നാണ് നമ്മുടെ എല്ലാവരുടെയും ആത്മവിശ്വാസം. എന്നാല്‍ നമ്മള്‍ വീടിനുള്ളില്‍ അവഗണിക്കുന്ന പല കാര്യങ്ങള്‍ തിരിച്ചടിയായേക്കാം. ചില പ്രത്യേക എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതും മണമുള്ള മെഴുകുതിരികള്‍ കത്തിക്കുന്നതും രാസവസ്തുക്കള്‍ അടങ്ങിയ ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും വീടിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം കുറയ്ക്കാം. ഇത് പുറത്തെ പോലെ തന്നെ അപകടകരമാവുകയും ചെയ്യുന്നു. ക്ലീനിങ്ങിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതും തുറന്ന ജനാലകളുമാണ് ഇതിന് ചെയ്യാന്‍ പറ്റുന്ന പരിഹാരം.
നഗരത്തിലായാലും നാട്ടിന്‍പുറങ്ങളിലായാലും മിക്ക വീടുകളിലും ജനലുകളും വാതിലുകളും അടഞ്ഞ അവസ്ഥയിലായിരിക്കും. ഇത് വീടിനുള്ളിലെ വായുസഞ്ചാരം തടയും. കൂടാതെ സൂര്യപ്രകാശം വീടിനുള്ളില്‍ എത്തേണ്ടത് പ്രധാനമാണ്. സൗരോര്‍ജ്ജത്തിന് ഗ്രീന്‍ഹൗസ് വാതക ഉദ്വമനം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും.
വീടിനുള്ളില്‍ പുകവലിക്കുന്നത് ഏറ്റവും അപകടകരമായ കാര്യമാണ്. സിഗരറ്റ് പുകയില്‍ അടങ്ങിയ മാരകമായ സംയുക്തങ്ങള്‍ വായുവില്‍ തങ്ങി നില്‍ക്കുകയും ഇത് വീടിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
വീട് വൃത്തിയാക്കുമ്പോള്‍ തീര്‍ത്തുന്ന അവഗണിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഹീറ്റര്‍, എസി, ജനാലകള്‍. എന്നാല്‍ ഇവയില്‍ അടിഞ്ഞു കൂടുന്ന പൊടിയും പൂപ്പലുകളും വായുവിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം നിങ്ങളെ ഒരു നിത്യ രോഗിയാക്കാനും സാധിക്കും.
കോവിഡ് കാലത്ത് ഹീറോ ആയിരുന്ന മാസ്ക്കുകളുടെ ഡിമാന്‍ഡ് ഇപ്പോള്‍ കുറഞ്ഞു. അപകടമില്ലെന്ന് കരുതി പുറത്തിറങ്ങുമ്പോള്‍ ഇപ്പോള്‍ ആരും മാസ്ക് ഉപയോഗിക്കാറില്ല. എന്നാൽ വായുവിന്‍റെ ഗുണനിലവാരം തീരെ കുറഞ്ഞ പ്രദേശങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ഇത് പൊടി, കണികകൾ, അപകടകരമായ രാസവസ്തുക്കൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates