ബ്രേക്ക് ഡാൻസ് ആരാധകർ സൂക്ഷിക്കുക, പതിവായി ഹെഡ്സ്പിൻ ചെയ്യുന്നത് സ്കാല്‍പ് ട്യൂമറിന് കാരണമായേക്കും

20 വര്‍ഷമായി ഹെഡ് സ്പില്‍ പരിശീലിക്കുന്ന 30 കാരനായ യുവാവിന് സ്കാൽപ് ട്യൂമര്‍ കണ്ടെത്തി
head spin
ഹെഡ്സ്പിൻ ചെയ്യുന്നത് സ്കാല്‍പ് ട്യൂമറിന് കാരണമായേക്കും
Published on
Updated on

നൃത്ത മേഖലയില്‍ ഒരു വിപ്ലവം ഉണ്ടാക്കി കടന്നുവന്ന ഒരു വിഭാഗമാണ് ബ്രേക്ക് ഡാന്‍സ്. ചടുലമായ ബ്രേക്ക് ഡാന്‍സ് ചുവടുകള്‍ക്ക് ലൊകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാല്‍ ബ്രേക്ക് ഡാന്‍സിന്റെ ഐക്കോണിക് സ്റ്റെപ് ആയ ഹോഡ് സ്പിൻ ഹോൾ എന്നറിയപ്പെടുന്ന ഹെഡ് സ്പിന്‍ ചുവട് സ്കാൽപ് ട്യൂമര്‍ വികസിക്കാനുള്ള സാധ്യത തുറന്നിടുന്നുവെന്ന് പുതിയ ​ഗവേഷണം പറയുന്നു.

ഡച്ച് ഗവേഷകര്‍ ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു കേസ് സ്റ്റെഡിയില്‍ 20 വര്‍ഷമായി ഹെഡ് സ്പില്‍ പരിശീലിക്കുന്ന 30 കാരനായ യുവാവിന് സ്കാൽപ് ട്യൂമര്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ബ്രേക്ക്ഡാന്‍സിനെ അര്‍ബുദകാരിയായി തരംതിരിച്ചിട്ടില്ലെങ്കിലും പുതിയ പഠനം ഇത് സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

നിലത്ത് ഹെഡ് സ്പിൻ ചെയ്യുമ്പോൾ തലയ്ക്ക് മർദവും ഫ്രിക്ഷനും അനുഭവപ്പെടും. ഇത് സെബോറെഹിക് കെരാട്ടോസിസ് അല്ലെങ്കില്‍ സിസ്റ്റുകള്‍ പോലുള്ള ചില സ്‌കാല്‍പ്പ് അവസ്ഥകള്‍ക്കുള്ള അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

തലയോട്ടിയിലെ മുഴകള്‍ പലതരം

പ്രധാനമായും രണ്ട് തരത്തിലാണ് സ്കാൽപ്പിൽ മുഴകൾ പ്രത്യക്ഷപ്പെടുക. ലിപ്പോമകള്‍ അല്ലെങ്കില്‍ സിസ്റ്റുകള്‍ പോലെയുള്ള ശൂന്യമായ മുഴകള്‍ പലപ്പോഴും വേദനയില്ലാത്തതും ചലിക്കുന്നതും ജീവന് ഭീഷണിയില്ലാത്തതുമാണ്. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ സ്‌ക്വാമസ സെല്‍ കാര്‍സിനോമ അല്ലെങ്കില്‍ മെലനോമ പോലുള്ള മാരകമായ മുഴകള്‍ ഗുരുതരമാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ജീവന് ഹാനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com