മുതിർന്നവരിൽ എഡിഎച്ച്ഡി നിർണയം സാധ്യമാണോ?

പ്രായമാകുമ്പോൾ ഇത്തരക്കാർ അവരുടെ ലക്ഷണങ്ങൾ മറച്ചുവെക്കാൻ ഇതിനോടകം പരിശീലിച്ചിരിക്കും
adhd
മുതിർന്നവരിൽ എഡിഎച്ച്ഡി
Updated on
1 min read

ന്റെ 41-ാം വയസ്സിലാണ് എഡിഎച്ച്ഡി രോ​ഗനിർണയം നടത്തിയതെന്ന നടൻ ഫഹദ് ഫാസിലിന്റെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. 12 വയസ്സു മുതലാണ് എഡിഎച്ചഡി ലക്ഷണങ്ങൾ പ്രകടമാവുക. കുട്ടികളിൽ രോ​ഗനിർണയം എളുപ്പമാണെങ്കിലും മുതിർന്നവരിൽ എഡിഎച്ച്ഡി രോ​ഗനിർണയം എത്രത്തോളം സാധ്യമാണെന്ന സംശയം എല്ലാവരിലുമുണ്ട്.

എഡിഎച്ച്ഡിയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ മിഥ്യാധാരണയും ഇതു തന്നെയാണ്. മുതിര്‍ന്നവരില്‍ രോഗനിര്‍ണയം ചിലപ്പോള്‍ സങ്കീര്‍ണ്ണമാണ്, അതിനർഥം സാധ്യമല്ല എന്നല്ല. പ്രായമാകുമ്പോൾ ഇത്തരക്കാർ അവരുടെ ലക്ഷണങ്ങൾ വർഷങ്ങളെടുത്ത് മറച്ചുവെക്കാൻ ഇതിനോടകം പരിശീലിച്ചിരിക്കും. ചില ലക്ഷണങ്ങളെ മറച്ചുവെക്കുന്നതിനോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കുന്നതിന് വേണ്ടി ടെക്‌നിക്കുകള്‍ വികസിപ്പിക്കുന്നതിനെയോ ആണ് മാസ്‌കിങ് എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ ലളിതമായ നിരീക്ഷണത്തില്‍ നിന്നോ പെട്ടെന്നുള്ള സംഭാഷണത്തില്‍ നിന്നോ എഡിഎച്ച്ഡി നിര്‍ണയിക്കാന്‍ കഴിയില്ല. അതിനായി ഒന്നിലധികം പരിശോധനയിലൂടെ കടന്നു പോകണം.

മുതിര്‍ന്നവരിലെ എഡിഎച്ച്ഡി രോഗനിര്‍ണയം എങ്ങനെ

അശ്രദ്ധ, ആവേശം, വൈകാരിക ക്രമക്കേട്, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിങ്ങനെ പ്രധാനമായും നാല് ലക്ഷണങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ നിങ്ങളുടെ ലക്ഷണങ്ങള്‍ എത്ര തീവ്രമാണെന്നും ഏത് തരത്തിലുള്ള എഡിഎച്ച്ഡി അവസ്ഥയാണ് നിങ്ങള്‍ക്കുള്ളതെന്നും നിര്‍ണയിക്കും.

എഡിഎച്ച്ഡി മൂന്ന് തരം

  • എഡിഎച്ച്ഡി (അശ്രദ്ധമായത്)- അശ്രദ്ധമായ തരം എഡ്എച്ച്ഡിയെ മുന്‍പ് എഡിഡി എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇതുള്ള ആളുകള്‍ക്ക് കാര്യങ്ങളും വസ്തുക്കളും ഓര്‍ഗനൈസ് ചെയ്യാനും ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലും ബുദ്ധമുട്ടുണ്ടാകും.

  • എഡിഎച്ച്ഡി ഹൈപ്പര്‍ ആക്റ്റീവ്-ഇമ്പള്‍സീവ്- നിശ്ചലമായിരിക്കുന്നതിലും പ്രേരണകളെ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാവുക, അനിയന്ത്രിതമായി സംസാരിക്കുക, ദിശകള്‍ ശ്രദ്ധിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്നതാണ് ഇവരുടെ ലക്ഷണങ്ങളാണ്

  • എഡിഎച്ച്ഡി (സംയോജിതം); സംയോജിത തരം എഡിഎച്ചഡി ഉള്ളവര്‍ക്ക് മുകളില്‍ പറഞ്ഞ രണ്ട് തരം എഡിഎച്ചഡിയുടെയും ലക്ഷണങ്ങള്‍ ഉണ്ടാകും.

കുട്ടിക്കാലം മുതല്‍ എഡിഎച്ച്എഡി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടിക്കാലത്തെ ജീവിതം അവലോകനം ചെയ്യേണ്ടത് പ്രധനമാണ്. കൂടാതെ നിലവിലെ വെല്ലുവിളി, പെരുമാറ്റ റേറ്റിങ് സ്‌കെയിലുകള്‍, പഠന വൈകല്യങ്ങള്‍, മാനസികാവസ്ഥ മാറ്റങ്ങള്‍ മനസിലാക്കുന്നതിന് മറ്റ് മാനസികാരോഗ്യ അവസ്ഥകളും പരിശോധിക്കും. ശരീരിക പരിശോധനയിലും എഡിഎച്ചഡി രോഗനിര്‍ണയത്തിന്‍റെ ഭാഗമായി നടത്തും.

ചികിത്സ

രോഗനിര്‍ണയത്തിന് ശേഷം രോഗലക്ഷണങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനും വ്യത്യസ്ത മാർ​ഗങ്ങൾ വിദഗ്ധര്‍ മുന്നോട്ട് വെക്കാറുണ്ട്. ഇത് നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ദൈനംദിനം ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കും. നിരവധി മാർ​ഗങ്ങളിൽ ഒന്ന് മാത്രമാണ് മരുന്നുകള്‍. എല്ലാ സാഹചര്യങ്ങളിലും ഇത് ആവശ്യമില്ല. തെറാപ്പിയിലൂടെയും ജീവിതശൈലി മാറ്റത്തിലൂടെയും എഡിഎച്ച്ഡി ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com