OBECITY
പൊണ്ണത്തടി കുറയ്ക്കാന്‍ ആയുർവേദം പറയുന്ന 5 ചേരുവകള്‍

പൊണ്ണത്തടി കുറയ്ക്കാന്‍ ആയുർവേദം പറയുന്ന 5 ചേരുവകള്‍

ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നത് ആയുര്‍വേദം പറയുന്ന 5 പ്രധാന ചേരുവകള്‍ നോക്കാം.

പൊണ്ണത്തടി ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. പൊണ്ണത്തടി പല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നത് ആയുര്‍വേദം പറയുന്ന 5 പ്രധാന ചേരുവകള്‍ നോക്കാം.

1. തേന്‍

HONEY

ആയുര്‍വേദത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ചേരുവയാണ് തേന്‍. ഇത് ശരീരത്തില്‍ നിന്ന് കഫം നീക്കാന്‍ സഹായിക്കുന്നു. കഫം ശരീരഭാരം വര്‍ധിക്കാനുള്ള പ്രധാന കാരണമായാണ് ആയുര്‍വേദത്തില്‍ പറയുന്നത്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും തേന്‍ നല്ലതാണ്.

എങ്ങനെ ഉപയോഗിക്കാം: ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ നീരിനൊപ്പം അല്‍പം തേനും കൂടി ചേര്‍ത്തു കുടിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

2. ബാര്‍ലി

BARLEY

ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബാര്‍ലി സഹായിക്കും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ ഇത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.

എങ്ങനെ ഉപയോഗിക്കാം: ബാര്‍ളിയിട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പതിവാക്കാം.

3. മഞ്ഞള്‍

TURMERIC

ആയുര്‍വേദം പ്രകാരം നിരവധി ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞള്‍ ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷാംശം നീക്കുന്നതിനോടൊപ്പം പ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം: വെറുംവയറ്റില്‍ അര ടീസ് സ്പൂണ്‍ തേന്‍ അല്ലെങ്കില്‍ നെല്ലിക്ക നീരിലേക്ക് അര ടീസ് സ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

4. നെല്ലിക്ക

AMLA

വാദം, പിത്തം, കഫം എന്നീ ദോഷങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്കയുടെ ഗുണങ്ങള്‍ക്ക് സാധിക്കും. നെല്ലിക്ക ശരീരഭാരം കുറയ്ക്കാനും വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം: നെല്ലിക്കയും തേനും ചേര്‍ത്ത് വെറും വയറ്റിലോ ഭക്ഷണം കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷമോ കഴിക്കാവുന്നതാണ്.

5. ഇഞ്ചി

GINGER

ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കും. ശരീരഭാരത്തിന് പ്രധാന കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്ന കഫത്തെ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുപത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇഞ്ചി സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം: ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ഇഞ്ചിയിട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com