
അറുപതു കഴിഞ്ഞവരിൽ ഇപ്പോൾ ഡിമെൻഷ്യ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഡിമെൻഷ്യ സാധ്യത വളരെ കൂടുതലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തലച്ചോറിൻ്റെ ആരോഗ്യം കുറയുന്നത് ഡിമെൻഷ്യ സാധ്യത വർധിപ്പിക്കും. അതിനാൽ ഡയറ്റിൽ മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ചേർക്കുന്നത് ഡിമെൻഷ്യ സാധ്യത വൈകിപ്പിക്കാൻ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഡിമെൻഷ്യ പ്രിവൻഷൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ
ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് നട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടിയിട്ടുണ്ട്. വാൾനട്ട്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്സ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യാത കുറയ്ക്കുന്നു.
ആന്റി-ഓക്സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങൾ. ഇത് പ്രായമായവരിൽ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവയിൽ വിറ്റാമിൻ സി, തെ, കോപ്പർ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വീക്കം കുറയ്ക്കാനും ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ചീര, ക്യാബേജ്, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു പോഷകമാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ. മത്സ്യത്തിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ മീൻ കഴിക്കുന്നവരിൽ അത് കഴിക്കാത്തവരേക്കാൾ ഡിമെൻഷ്യ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിക്കുന്നത് മറ്റ് എണ്ണകളിലെ പോഷകങ്ങൾ ലഭിക്കുന്നത് തടയും. അതിനാൽ പാചകം ചെയ്യുമ്പോൾ എണ്ണകൾ മാറ്റി മാറ്റി പരീക്ഷിക്കാം. വെളിച്ചെണ്ണയും ഒലിവ് എണ്ണയും തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
