തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ക്രമേണ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ഡിമെന്‍ഷ്യ സാധാരണ വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന ഒരു രോഗമായാണ് കണക്കാക്കുന്നത് എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലും ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ സംഭവിക്കുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങളെ പൊതുവെ വിഷാദ രോഗമായും ഉത്കണ്ഠയുടെ ലക്ഷണമായും തെറ്റുദ്ധരിക്കാറുണ്ട്.
ഇത് ദൈനംദിന ജീവിതത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. കൂടാതെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ആശയക്കുഴപ്പവും കരിയറിനെ ബാധിക്കുകയും ചെയ്യാം. 65 വയസിന് താഴെയുള്ളവരെ ബാധിക്കുന്ന മറവി രോഗത്തെ യങ്-ഓണ്‍സെറ്റ് ഡിമെന്‍ഷ്യ അഥവാ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യ എന്നാണ് അറിയപ്പെടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ അവസ്ഥയെ നമ്മൾക്ക് നേരത്തെ തന്നെ പിടിച്ചുനിർത്താൻ സാധിക്കും. ജെഎഎംഎ ന്യൂറോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു. യുകെ ആസ്ഥാനമായി നടന്ന പഠനത്തില്‍ 65 വയസിന് താഴെയുള്ള 3,56,052 ആളുകളാണ് ഭാഗമായത്.
ചെറുപ്പത്തില്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങള്‍
താഴ്ന്ന സാമൂഹിക സാമ്പത്തിക നില
സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും
ശ്രവണ വൈകല്യം
സ്ട്രോക്ക്
പ്രമേഹം
ഹൃദ്രോഗങ്ങൾ
വിഷാദം
വിറ്റാമിൻ ഡിയുടെ കുറവ്
ഉയർന്ന സി-റിയാക്ടീവ് പ്രോട്ടീൻ അളവ്
ApoE4 ജീൻ വകഭേദങ്ങൾ (അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ടത്)
മദ്യപാനം
ശാരീരിക ബലഹീനത
കൈകൾക്ക് ബലക്കുറവ്
വിട്ടുമാറാത്ത സമ്മർദം
ഏകാന്തത
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക