ഒരേ കുടുംബത്തിൽ പെട്ട ബ്രോക്കോളിയുടെയും കോളിഫ്ലവറിന്‍റെയും ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള ചർച്ചകൾ പതിവാണ്. ഇവ രണ്ടും ക്രൂസിഫറസ് വിഭാഗത്തിൽ പെട്ട പച്ചക്കറികളാണ്. പോഷകമൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
കോളിഫ്ലവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ഇവ രണ്ടും ഡയറ്റിൽ ചേർക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കാൻസറിനെ ചെറുക്കാനും കൊളസ്ട്രോൾ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ 100 ഗ്രാം ബ്രോക്കോളിയിൽ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും ഉണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാൾ കോളിഫ്ലവറിൽ കലോറി കുറവാണ്. 100 ഗ്രാമിൽ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. കോളിഫ്ലവറിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്.
ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തിൽ ബ്രൊക്കോളിയാണ് മുന്നില്‍. കൂടാതെ കോളിഫ്ലവറിൽ ഉള്ളതിനെക്കാൾ ബ്രോക്കോളിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാകെ കോളിഫ്ലവറിൽ കാണാത്ത വിറ്റാമിൻ എ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രോക്കോളിയിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക