സ്ത്രീകളുടെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആർത്തവ വിരാമം. ശരീരികമായും മാനസികമായും പല വെല്ലുവിളികൾ നിറഞ്ഞ ഇരുണ്ടകാലഘട്ടമാണ് ഇത്. അമ്പതുകളിലാണ് സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുമ്പോഴാണ് ആർത്തവം നിൽക്കുന്നത്. നാൽപതുകളിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു.
ആർത്തവ വിരാമത്തെ ഫലപ്രദമായി നേരിടുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശാരീരികമായും മാനസികമായി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വയം പരിചരിക്കാൻ സമയം കണ്ടെത്തണം. താൽപര്യങ്ങൾ കണ്ടെത്തി അതിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് മാനസികമായ സമ്മർദ്ദം കുറയ്‌ക്കും.
വ്യായാമം ശീലമാക്കുക; ശരീരഭാരം നിയന്ത്രിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമങ്ങൾ നിത്യവും ചെയ്യുന്നത് നല്ലതാണ്. ഇവ സ്ത്രീകളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. യോഗ, എയറോബിക് വ്യായാമങ്ങൾ, സ്‌ട്രെങ്ത് ട്രെയിനിങ് തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്.
ആരോഗ്യകരമായ ഭക്ഷണം; പഴങ്ങൾ, പച്ചക്കറി, ഹോൾ ഗ്രെയ്‌നുകൾ, ലീൻ പ്രോട്ടീൻ കൂടാതെ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാൽസ്യം വൈറ്റമിൻ ഡിയും അടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളുടെ കരുത്ത് നിലനിർത്തും. കഫൈൻ, എരിവും മദ്യവും പരിമിതപ്പെടുത്തണം.
നല്ല ഉറക്കം; ആർത്തവവിരാമം ശരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉറക്കത്തെ ബാധിക്കും. ശരീരത്തിന് കൂടുതലായി ഉഷ്ണം അനുഭവപ്പെടാം (ഹോട്ട ഫ്‌ളഷസ്). കൃത്യമായ ഉറക്ക സമയങ്ങൾ പിന്തുടരുന്നതും സുഖകരമായ താപനില അടക്കമുള്ളവ ഉറക്ക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതും നിലവാരമുള്ള ഉറക്കം തരും
ഇടയ്ക്കിടയ്ക്ക് ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിന് ആരോഗ്യ പരിശോധനകൾ ഗുണം ചെയ്യും. മൂഡ് മാറ്റങ്ങൾ, ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ മാനസികരോഗ വിദഗ്ധനെ സമീപിക്കാൻ മടിക്കരുത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ