

ദിവസവുമുള്ള കുളി ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാണ്. ഒരു ദിവസം കുളിച്ചില്ലെങ്കിൽ ആ ദിവസം പോയെന്ന് കരുതുന്നവരാണ് നമ്മളിൽ ഏറെയും എന്നാൽ മറ്റ് രാജ്യങ്ങളിൽ അങ്ങനെ അല്ല. ഓരോ രാജ്യത്തെയും കാലാവസ്ഥ, ഭൂപ്രകൃതി, സംസ്കാരം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കുളിയും അതുപോലുള്ള ശുചിത്വശീലങ്ങളും നിലനിൽക്കുന്നത്.
അമേരിക്കയിൽ മൂന്നിൽ രണ്ട് വിഭാഗം മാത്രമാണ് ദിവസവും കുളിക്കുന്നത്. എന്നാൽ ഓസ്ട്രേലിയയിലും ഇന്ത്യയിലുമൊക്കെ 80 ശതമാനം ആളുകളും ദിവസവും കുളിക്കുന്നവരാണ്. ചൈനയിലേക്ക് വന്നാൽ ആഴ്ചയിൽ രണ്ട് തവണ മാത്രം കുളിക്കുന്നവരാണ് ജനസംഖ്യയുടെ ഏതാണ്ട് പകുതിയും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും, യൂറോപ്പിലെ സ്കാൻഡെനേവിയൻ രാജ്യങ്ങളിലും എല്ലാം കുളിയുടെ കാര്യത്തിൽ വ്യത്യസ്ത ശീലങ്ങളാണ്.
അതേസമയം ഇന്ത്യയിൽ യഥാർഥത്തിൽ ശുചിത്വമോ ആരോഗ്യത്തോടുള്ള താൽപര്യമോ അല്ല ആളുകളെ കുളിക്കാൻ നിർബന്ധിതരാക്കുന്നത് മറിച്ച് ഇവിടുത്തെ സാംസ്കാരിക സാഹചര്യമാണെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രായപൂർത്തിയാകുന്നത് മുതൽ കുട്ടികളിൽ കുളി ഒരു ശീലമാക്കി കൊണ്ടുവരുന്നു. ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ സാധിക്കാതെ തുടർന്നും ഇതിൽ തന്നെ നിൽക്കുന്നു.
ദിവസവും സോപ്പും ലോഷനും ഉപയോഗിച്ച് തല ഉൾപ്പെടെ ശരീരം മുഴുവൻ കഴുകുന്നത് ചർമ്മത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് ദിവസവും ചൂടുവെള്ളത്തിലുള്ള കുളിയാണെങ്കിൽ അത് ഡ്രൈ സ്കിൻ, ഡ്രൈ ഹെയർ, മുടി കൊഴിച്ചിൽ, സ്കിൻ അലർജി പോലുള്ള ചർമ്മരോഗങ്ങളിലേക്ക് നയിച്ചേക്കും. ഇത് പ്രതിരോധശേഷി ദുർബലമാക്കുകയും ചെയ്യും. എന്നാൽ സ്വകാര്യഭാഗങ്ങൾ, കക്ഷം, കൈകാലുകൾ, മുഖം, കഴുത്ത് എന്നീ ഭാഗങ്ങൾ ദിവസവും വൃത്തിയാക്കി സൂക്ഷിക്കണം.
ദിവസവും കുളിച്ചാലും ഈ സ്ഥലങ്ങൾ വൃത്തിയാകുന്നില്ല എങ്കിലും അണുബാധകളും അലർജിയുമെല്ലാം വരാം. ഇക്കാര്യവും ശ്രദ്ധിക്കണം.
ചർമ്മത്തിന് ആരോഗ്യകരമായി തുടരാൻ ചില ബാക്ടീരിയകളും അതുപോലെ എണ്ണമയവും വേണം. ഇതെല്ലാം സ്വാഭാവികമായി ചർമ്മത്തിലുള്ളതാണ്. എന്നാൽ ദിവസവുമുള്ള കുളി ഇവയെല്ലാം ഇല്ലാതായിപ്പോകുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates