
സമ്മര്‍ദം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ഇന്നത്തെ ജീവിതശൈലി പ്രശ്നങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത് നിങ്ങളുടെ ആയുസ് വെട്ടിച്ചുരുക്കാനും കാരണമായേക്കാം. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഒട്ടും ചെലവില്ലാത്ത സിംപിളായ ഒരു പ്രതിവിധിയുണ്ട്- 'ചുംബനം'.
ജോലിക്ക് പോകുന്നതിന് മുന്‍പ് ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാരുടെ ആയുസ് ഏതാണ്ട് നാല് വര്‍ഷത്തിലധികം വര്‍ധിച്ചതായി 1980-ല്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നുവെന്ന് അനസ്തേഷ്യോളജി, ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. കുനാൽ സൂദ് അടുത്തിനിടെ പങ്കുവെച്ച ഇൻസ്റ്റഗ്രാം വിഡിയോയില്‍ പറയുന്നു.
അമേരിക്കന്‍ സൈക്കോളജിസ്റ്റ് ആയ ജോണ്‍ ഗോട്ട്മാന്‍റെ പോഡ്കാസ്റ്റില്‍ നിന്നുള്ള വിഡിയോയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ചെറിയ സ്നേഹ പ്രകടനം റൊമാന്‍റിക് വികാരത്തിനപ്പുറം നിങ്ങളുടെ ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
ഒരു ചുംബനം ആരോഗ്യത്തെ എങ്ങനെ ബാധിക്കും
ചുംബിക്കുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നു. ഇത് ഫീല്‍ഗുഡ് ഹോര്‍മോണുകളായ ഓക്‌സിറ്റോസിന്റെയും (ബോണ്ടിങ് ഹോര്‍മോണ്‍) ഡൊപാമിന്റെയും (മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്ക് സന്തോഷവും വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍) ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ഡോ. സൂദ് പറയുന്നു.
അതിനൊപ്പം സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പാദം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരവീക്കം കുറയ്ക്കുകയും നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും. ചുംബനങ്ങള്‍ നിങ്ങളുടെ ഇമോഷണല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സമ്മര്‍ദം ഒഴിവാക്കി ദമ്പതികള്‍ക്കിടയിലെ ആത്മബന്ധം വര്‍ധിപ്പിക്കാനും സഹായിക്കും.
റോമാന്‍സിനപ്പുറം
മധുരമായ ഒരു പ്രവൃത്തി എന്നതിനപ്പുറം, ഈ ചെറിയ സ്നേഹപ്രകടനം മികച്ച സംതൃപ്തി, വൈകാരിക സ്ഥിരത, ഹൃദയാരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം
ചുംബനം ഹൃദയാഘാനം സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചുംബനം വ്യായാമത്തിന്‍റെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനും, രക്തസമ്മർദം കുറയ്ക്കാനും, രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
ഫെഷ്യല്‍ മസിലുകള്‍ മെച്ചപ്പെടുത്തും
ചുംബനം മുഖത്തെ 30-ലധികം പേശികളെ ഉത്തേജിപ്പിക്കും, കൂടാതെ പതിവ് ചുംബനം നിങ്ങളുടെ മുഖത്തിനും കഴുത്തിനും വ്യായാമം നല്‍കും.
അലര്‍ജി കുറയ്ക്കും
അലര്‍ജിയെ ട്രിഗര്‍ ചെയ്യുന്നതില്‍ സമ്മര്‍ദം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ചുംബനത്തിലൂടെ സമ്മര്‍ദം കുറയുന്നത് അലര്‍ജി പ്രതികരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക