
ചൂടു കനത്തതോടെ വെയിലേറ്റ് ചർമത്തിലുണ്ടാകുന്ന ടാൻ പലരുടെയും വലിയ പ്രശ്നമാണ്. സ്കാർഫ് ഉപയോഗിച്ച് എത്ര മൂടി പുതച്ചാലും സൺസ്ക്രീൻ പുരട്ടിയാലും പലപ്പോഴും കാര്യമുണ്ടാകില്ല. എന്നാൽ പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഏറ്റവും മികച്ച മാർഗമാണ് തൈര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ മുഖത്ത് പരീക്ഷിക്കുന്നത് ഗുണകരമാണ്.
തൈരിൽ വിറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ ചർമത്തിൽ ജലാംശം നിലനിർത്തി, അവശ്യ പോഷണം നൽകും. കൂടാതെ തൈരുകൊണ്ടുള്ള പാക്ക് പതിവായി ഉപയോഗിക്കുന്നത് ചർമത്തിന്റെ നിറം വർധിച്ച് ചർമം തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും.
തൈരു കൊണ്ടുള്ള ഫെയ്സ് പാക്ക്
ഒരു ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. മുഖത്തെ ടാൻ മാറാൻ ഈ പാക്ക് ഫലപ്രദമാണ്.
ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ ടാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക