ഓരോ രാശിക്കാർക്കും ചില പൊതുസ്വഭാവങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ആകെ 12 രാശികളാണ് ജ്യോതിഷത്തിലുള്ളത്. വ്യക്തിത്വ സവിശേഷതകൾ, കരിയർ, വിവാഹം തുടങ്ങിയ പല കാര്യങ്ങൾ പ്രവചിക്കാനും നമ്മൾ ജ്യോതിഷത്തെ കാലാകാലങ്ങളായി ആശ്രയിക്കാറുണ്ട്. എന്നാൽ രാശിചക്രം നമ്മുടെ ഭക്ഷണ താൽപര്യങ്ങളെ സ്വാധീനിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
അതെ, ചില ഭക്ഷണത്തോടുള്ള ആസക്തി, ഭക്ഷണ ശീലങ്ങൾ, പോഷകാഹാരത്തെ സമീപിക്കുന്ന രീതിയിൽ പോലും രാശിചക്രം ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് ജ്യോതിഷികളുടെ വാദം. രാശിചക്രത്തിലെ 12 രാശികളും അഗ്നി, ഭൂമി, വായു, ജലം എന്നീ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാല്‍, ഓരോന്നിനും വ്യത്യസ്തമായ ഭക്ഷണ മുൻഗണനകളും പ്രവണതകളുമാണ്.
അഗ്നി രാശിക്കാർ (ഏരീസ്, ലിയോ, സാജിറ്റേറിയസ്) – ഉത്സാഹഭരിതരും ഊർജ്ജസ്വലരുമായ ഈ രാശിക്കാർക്ക് നല്ല സ്പൈസി ഭക്ഷണങ്ങളോടാണ് കൂടുതൽ താൽപര്യം. ഗ്രിൽ ചെയ്ത മാംസം, സുഗന്ധവൃഞ്ജനങ്ങൾ, കഫീൻ കലർന്ന പാനീയങ്ങൾ എന്നിവ അവരുടെ ദിനചര്യയുടെ ഭാഗമായിരിക്കും.
ഭൂമി രാശിക്കാർ (ടോറസ്, വിര്‍ഗോ, കാപ്രികോണ്‍) - ഇത്തരക്കാർ കുറച്ചു കൂടി ആരോഗ്യകരമായ ഭക്ഷണങ്ങളോട് താൽപര്യം കാണിക്കുന്നവരാണ്. ടോറസ് രാശിക്കാർ ആഡംബര വിരുന്നുകൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ വിര്‍ഗോ രാശിക്കാരാകട്ടെ ശുദ്ധവും ജൈവികവുമായ ഭക്ഷണങ്ങളോടാണ് ഇഷ്ടം. കാപ്രികോണ്‍ രാശിക്കാർ പരമ്പരാഗത വിഭവങ്ങളോടാണ് തൽപര്യം കാണിക്കാറ്.
വായു രാശിക്കാർ (ജെമിനി, ലിബ്ര, അക്വേറിയസ്) - ബുദ്ധപരമായും സാമൂഹികമായും മുന്നിൽ നിൽക്കുന്ന ഇക്കൂട്ടർ ഭക്ഷണക്കാര്യത്തിൽ വൈവിധ്യവും സർഗാത്മകതയും ഇഷ്ടപ്പെടുന്നു. പുതിയ പാചകരീതികൾ പരീക്ഷിക്കാനും, രുചികൾ പരീക്ഷിക്കാനും ഇവർ പൊതുവെ താൽപര്യക്കാണിക്കാറുണ്ട്.
ജലരാശിക്കാർ (കാന്‍സര്‍, സ്‌കോര്‍പിയോ, പൈസീസ്) – സമാധനപ്രിയരായ ഇക്കൂട്ടർ ഭക്ഷണത്തിലൂടെ ആശ്വസം കൂടി കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. സൂപ്പുകൾ, കടൽ വിഭവങ്ങൾ, വീടിനെ ഓർമിപ്പിക്കുന്ന ഗൃഹാതുരമായ വിഭവങ്ങൾ എന്നിവയാണ് കൂടുതൽ ഇഷ്ടം. പ്രത്യേകിച്ച് പൈസീസ് രാശിക്കാർ മധുരപലഹാരങ്ങളോട് താൽപര്യം കൂടുതലായിരിക്കും.
ഇതിനപ്പുറം ഓരോ രാശിക്കാർക്കും അവരുടേതായ ഭക്ഷണ തിരഞ്ഞെടുപ്പുകളുണ്ടാകും.
ഏരീസ് (മേടം) രാശിക്കാർക്ക് പൊതുവെ എരിവുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ടോറസ് (ഇടവം) രാശിക്കാർക്ക് ചോക്ലേറ്റുകളോട് ഒരു പ്രത്യേക ഇഷ്ടമുള്ളവരാണ്. ജെമിനി (മിഥുനം) രാശിക്കാർ ജിജ്ഞാസയുള്ളവരാണ്. അവർക്ക് ഫ്യൂഷൻ പാചകരീതികൾ കുറച്ചു കൂടി ആസ്വദിക്കാനാകും. കാൻസർ (കർക്കിടകം) രാശിക്കാർക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങളോടായിരിക്കും പ്രിയം.
വിർഗോ (കന്നി) രാശിക്കാർ ആരോഗ്യകരവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, ലിബ്ര (തുലാം) രാശിക്കാർ കാഴ്ചയിൽ ആകർഷകമായ വിഭവങ്ങൾക്ക് മുന്നിൽ പെട്ടെന്ന് വീഴും. സ്കോർപിയോ (വൃശ്ചിക) രാശിക്കാർ ഡാർക്ക് ചോക്ലേറ്റ്, റെഡ് വൈൻ തുടങ്ങിയ തീവ്രവുമായ രുചികൾ ഇഷ്ടപ്പെടുന്നവരാണ്. സാജിറ്റേറിയസ് (ധനു) രാശിക്കാർ സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കാപ്രികോൺ (മകരം) രാശിക്കാർക്ക് ക്ലാസിക്കായ ഭക്ഷണളോടാണ് താൽപര്യം. അതേസമയം അക്വേറിയസ് (കുംഭ) രാശിക്കാർ പരമ്പരാഗത ഭക്ഷണരീതിയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പൈസീസ് (മീന) രാശിക്കാർ സീഫുഡും ക്രീമി ഭക്ഷണങ്ങളും ഇഷ്ടപ്പെടുന്നവരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക