walnut
മാനസികാവസ്ഥയ്ക്ക് ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

Anxiety | ചെറിയ കാര്യങ്ങളില്‍ പോലും ഉത്കണ്ഠ, ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാരോ​ഗ്യത്തിന് ​ഫലപ്രദമാണ്.
Published on

ശാരീരിക ആരോ​ഗ്യത്തിന് വേണ്ടിയാണ് വ്യായാമവും ഡയറ്റുമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ഭക്ഷണം നിങ്ങളുടെ ശാരീരിക ആരോ​ഗ്യം മാത്രമല്ല, മാനസികാരോ​ഗ്യത്തെയും സ്വാധീനിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിന് സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.

ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ മാനസികാവസ്ഥ മികച്ചതാക്കുന്നു. പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാരോ​ഗ്യത്തിന് ​ഫലപ്രദമാണ്.

മികച്ച മാനസികാവസ്ഥയ്ക്ക് ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

  • വാൾനട്ട്, ഫ്ലാക്‌സ് വിത്തുകൾ എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുമെന്നു ഗവേഷണ പഠനങ്ങളും ശുപാർശ ചെയ്യുന്നു.

  • ക്വിനോവ, ബ്രൗൺ അരി എന്നിങ്ങനെയുള്ള ഹോൾ ഗ്രെയ്‌നുകളിൽ അടങ്ങിയിട്ടുള്ള കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊർജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവർത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാൻ സഹായിക്കും.

  • മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ നേരിടാൻ വൈറ്റമിൻ സി പോലുള്ള ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്ലതാണ്.

  • തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കും.

  • പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമവും യോ​ഗയും ശീലമാക്കുന്നത് നല്ല സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com