Hair Care | വേനൽചൂടിനെ ചെറുക്കാം, മുടിയുടെ ആരോ​ഗ്യത്തിന് സമ്മര്‍ ഫ്രൂട്‌സ്

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില സമ്മര്‍ ഫ്രൂട്‌സ് നോക്കിയാലോ
cherries

വേനല്‍ക്കാലത്തെ കനത്ത ചൂട് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ദിവസേന ഏല്‍ക്കുന്ന പൊടിയും വിയര്‍പ്പും അഴുക്കും മുടിയുടെ ഈര്‍പ്പം നഷ്ടമാക്കി, പരുക്കനാക്കുന്നു. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതിന് പുറമെ നിന്ന് സംരക്ഷണം നല്‍കുന്നതിനൊപ്പം അകമെ നിന്നു കൂടി സംരക്ഷണം ആവശ്യമാണ്.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില സമ്മര്‍ ഫ്രൂട്‌സ് നോക്കിയാലോ

1. ബെറികൾ

blueberries

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ അസിഡിറ്റി ഉള്ള ബെറിപ്പഴങ്ങളില്‍ മുടിയുടെ ആരോഗ്യം അകമെ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുടിക്കുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഇത്തരം ബെറികള്‍ ഡയറ്റില്‍ ചേര്‍ക്കാം.

2. മാമ്പഴം

mango

നിരവധി പോഷകങ്ങള്‍ അടങ്ങിയ മാമ്പഴം മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും കേമനാണ്. മാമ്പഴത്തിൽ അടങ്ങിയ വിറ്റാമിന്‍ എ മുടിക്ക് സ്വാഭാവികമായി ഈർപ്പം നൽകുന്നു. കൂടാതെ വിറ്റാമിൻ സി, ഇ, കാൽസ്യം, ഫോളേറ്റ് എന്നിവ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മാമ്പഴത്തിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

3. അവോക്കാഡോ

avocado

ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഇ മുടിക്ക് പോഷണം നല്‍കി മെച്ചപ്പെട്ട വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. കൂടാതെ സ്കാല്‍പ്പിലെ രക്തയോട്ടം വര്‍ധിപ്പിച്ച് ഹെയര്‍ ഫോളിക്കുകളെ ആരോഗ്യമുള്ളതുമാക്കുന്നു. മുടിയില്‍ അടങ്ങിയ എണ്ണയുടെ പിഎച്ച് അളവു ക്രമീകരിക്കാനും ഇത് സഹായിക്കും.

4. തണ്ണിമത്തൻ

watermelon

വേനല്‍ക്കാലത്ത് സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍ മുടികൊഴിച്ചും മുടി പൊഴിഞ്ഞു പോകുന്നതും തടയുന്നു. തണ്ണിമത്തനില്‍ ഏതാണ്ട് 90 ശതമാനം ജലാംശമാണ്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയുന്നു. നിര്‍ജ്ജലീകരണം മുടിയുടെ ആരോഗ്യം വഷളാക്കും.

5. പേരയ്ക്ക

guava

ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് രക്തത്തില്‍ ഇരുമ്പിന്‍റെ അംശം വളരെ പ്രധാനമാണ്. പേരയ്ക്കയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹെയര്‍ഫോളിക്കുകളിലേക്കുള്ള ഓക്സിജന്‍ സഞ്ചാരം മെച്ചപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com