സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ് ആര്‍ത്തവം. കഠിനമായ വയറു വേദനയും അസ്വസ്ഥതകളുമായി ആര്‍ത്തവ നാളുകള്‍ പലര്‍ക്കും ഭീതിയുടെയും ആശങ്കയുടെയും നാളുകളായിരിക്കാം. പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവ ചക്രം കടന്നു പോകുന്നത്.
ആർത്തവം, ഫോളികുലാർ, ഓവുലേറ്ററി, ലുട്ടെൽ എന്നിങ്ങനെയാണ് ആ നാല് ഘട്ടങ്ങള്‍. ഓരോ ഘട്ടങ്ങളിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഊര്‍ജനിലയിലെ മാറ്റങ്ങള്‍, ഭക്ഷണ ആസക്തി എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരാം. ഓരോ ഘട്ടത്തിന്റെയും ആവശ്യങ്ങളുമായി പൊരുത്തപ്പെട്ട് ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് അസ്വസ്ഥതകള്‍ കുറയ്ക്കാനും മാസം മുഴുവന്‍ ആശ്വാസം ലഭിക്കാനും സഹായിക്കും.
രക്തസ്രാവ ഘട്ടമാണിത്, ഈസ്ട്രജനും പ്രൊജസ്ട്രോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ശരീരത്തിന് ചൂടും ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും വിശ്രമവുമാണ് ഈ ഘട്ടത്തില്‍ ആവശ്യം.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഇലക്കറികൾ (ചീര, മേത്തി), ബീറ്റ്റൂട്ട്
സൂപ്പ്, ചെറുപയർ തുടങ്ങിയ ശരീരത്തിന് ചൂടു നല്‍കുന്ന ഭക്ഷണങ്ങള്‍
ഇഞ്ചി ചായ, കറുവപ്പട്ട വെള്ളം, അയമോദക വെള്ളം (വയർ വീർക്കുന്നതിന്)
ഈ ഘട്ടത്തില്‍ ഈസ്ട്രജൻ ഉയരാൻ തുടങ്ങുന്നു. ഇത് ശരീരത്തെ അണ്ഡോത്പാദനത്തിനായി ഒരുക്കുന്നു. ഊർജ്ജം വർധിപ്പിക്കുന്ന തരം ഭക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ കഴിക്കേണ്ടത്.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
സീസണൽ പഴങ്ങൾ (പ്രത്യേകിച്ച് സിട്രസ് പഴങ്ങൾ), മുളപ്പിച്ച പയര്‍, പുതിയ പച്ചക്കറികൾ.
പരിപ്പ്, ടോഫു, പനീർ, ഓട്സ് തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾ.
സീഡ് സൈക്ലിങ് ടിപ്പ്: ദിവസവും ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡുകളും മത്തങ്ങ വിത്തുകളും ഉൾപ്പെടുത്തുക.
തേങ്ങാവെള്ളം, നാരങ്ങാവെള്ളം, പച്ച സ്മൂത്തികൾ
ഈസ്ട്രജൻ പരമാവധിയിലെത്തുകയും അണ്ഡോത്പാദനം ആരംഭിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. പോഷകസമൃദ്ധവും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടവുമായ ഭക്ഷണങ്ങളായിരിക്കണം ഈ ഘട്ടത്തില്‍ കഴിക്കേണ്ടത്.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
അവോക്കാഡോ, ക്വിനോവ, മുട്ട, സരസഫലങ്ങൾ, മാതളനാരങ്ങ.
ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് ആരോഗ്യകരമായ കൊഴുപ്പുകളും സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും
സീഡ് സൈക്ലിങ് ടിപ്പ്: ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഫ്ളാക്സ്, മത്തങ്ങ വിത്തുകൾ എന്നിവ ഉപയോഗിക്കുന്നത് തുടരുക.
ചെമ്പരത്തി ചായ, തുളസി ചായ
ഈ ഘട്ടത്തിൽ പ്രോജസ്റ്ററോൺ അളവു വലിയ രീതിയില്‍ വര്‍ധിക്കുന്നു. വയറു വീർക്കൽ, ക്ഷീണം, ക്ഷോഭം തുടങ്ങിയ പ്രീ-മെന്‍ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
റാഗി, മധുരക്കിഴങ്ങ്, ബ്രൗണ്‍ അരി തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ: വാഴപ്പഴം, എള്ള്, ഡാർക്ക് ചോക്ലേറ്റ്.
സീഡ് സൈക്ലിങ് ടിപ്പ്: പ്രൊജസ്ട്രോൺ വർധിപ്പിക്കുന്നതിനും പിഎംഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും സൂര്യകാന്തി വിത്തുകളഉം എള്ളും കഴിക്കുന്നത് നല്ലതാണ്.
ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത രീതിയാണ് സീഡ് സൈക്ലിങ്. പ്രത്യേകിച്ച് ക്രമരഹിതമായ ആർത്തവമോ പിസിഒഎസ് പോലുള്ള അവസ്ഥകളോ ഉള്ള സ്ത്രീകൾക്ക്. നാരുകളാലും വിറ്റാമിനാലും പ്രോട്ടീനുകളാലും സമ്പന്നമാണ് വിത്തുകൾ. ഓരോ വിത്തുകള്‍ക്കും ഓരോ ഗുണങ്ങളാണ്. അവയ്ക്ക് സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണിനെ നിയന്ത്രിക്കാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക