Post-Term Pregnancy | നാല് വര്‍ഷമല്ല, 40 ആഴ്ച! ​അപൂർവമായ പോസ്റ്റ്-ടേം പ്രെഗ്നൻസി, അപകടസാധ്യതകൾ

40 ആഴ്ചയാണ് ഒരു പൂർണ ഗർഭത്തിൻ്റെ കാലാവധി.
pregnancy
പോസ്റ്റ്-ടേം പ്രെഗ്നൻസി അപകടസാധ്യതകൾ
Updated on
2 min read

വീട്ടിലെ പ്രസവങ്ങൾക്കെതിരെ വിമർശമങ്ങൾ ഉയർന്നതിനിടെ എസ് വൈ എസ് ജനറൽ സെക്രട്ടറി എപി അബ്ദുൽ ഹക്കീം അസ്ഹരി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. പ്രസവം സ്വാഭാവിക പ്രക്രിയ ആണെന്നും സിസേറിൻ ഡോക്ടർമാരുടെ കച്ചവട തന്ത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒരു കുട്ടി നാലു വർഷം വരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പരാമർശത്തിനെതിരെ ഡോ. മനോജ് വെള്ളനാട് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

40 ആഴ്ചയാണ് ഒരു പൂർണ ഗർഭത്തിൻ്റെ കാലാവധി. 40 ആഴ്ചകൾക്ക് ശേഷവും പ്രസവിച്ചില്ലെങ്കിൽ അതിനെ പോസ്റ്റ്-ടേം പ്രെഗ്നൻസി എന്നാണ് പറയുന്നത്. പോസ്റ്റ്-ടേം പ്രെഗ്നൻസി അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് റിസ്കാണെന്ന് ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ്-ടേം പ്രെഗ്നൻസി കാരണം കുഞ്ഞിനുണ്ടാകാവുന്ന പ്രശ്നങ്ങള്‍

  • പ്ലാസന്റൽ പ്രവർത്തനക്ഷമത കുറയൽ

ഗർഭകാലം 40-42 ആഴ്ചകൾ കഴിയുമ്പോൾ, പ്ലാസന്റയുടെ പ്രവർത്തനക്ഷമത കുറയാൻ തുടങ്ങും. പ്ലാസന്റയാണ് കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നത്. ഇത് കുറയുമ്പോൾ, കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും മോശമാവും.

  • ഓക്സിജൻ ലഭ്യത കുറയൽ (Fetal Hypoxia)

പ്ലാസന്റൽ പ്രവർത്തനം കുറയുന്നതിനാൽ കുഞ്ഞിന് ഓക്സിജൻ ലഭിക്കാതെ ഫീറ്റൽ ഡിസ്ട്രസ് ഉണ്ടാകാം. ഇത് കുഞ്ഞിന്റെ ശ്വാസകോശത്തിന്റെയോ മസ്തിഷ്കത്തിന്റെയോ പ്രവർത്തനത്തെ ബാധിച്ചേക്കാം. അപൂർവ സന്ദർഭങ്ങളിൽ, ഇത് സെറിബ്രൽ പാൾസി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം.

  • അമ്നിയോട്ടിക് ദ്രാവകം കുറയൽ (Oligohydramnios)

അമ്നിയോട്ടിക് ദ്രാവകം ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിച്ച് കുഞ്ഞിനെ സംരക്ഷിക്കുകയും അമ്പിലിക്കൽ കോർഡിലെ മർദ്ദം കൂടാതെ തടയുകയും ചെയ്യുന്നു. കോർഡിൽ മർദ്ദം കൂടിയാൽ കുഞ്ഞിൻ്റെ രക്തയോട്ടം കുറയാം

  • മീക്കോണിയം ആസ്പിരേഷൻ

കുഞ്ഞിന് ഗർഭാശയത്തിൽ വച്ച് തന്നെ മലം (മീക്കോണിയം) പുറത്തുപോയാൽ, അത് അമ്നിയോട്ടിക് ദ്രാവകവുമായി കലരുകയും കുഞ്ഞത് വലിച്ച് ശ്വസിച്ച് ശ്വാസകോശത്തിൽ എത്തിച്ച് മീക്കോണിയം ആസ്പിരേഷൻ സിൻഡ്രോം എന്ന കുറച്ച് ഗുരുതരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യാം.

  • 40 ആഴ്ച കഴിഞ്ഞാൽ കുഞ്ഞിന്റെ വലിപ്പം കൂടാം, ചിലപ്പോൾ ഭാരം നാല് കിലോയിൽ കൂടുതലാകാം. ഇത് പ്രസവം പ്രയാസമുള്ളതാക്കും. പ്രസവ സമയത്ത് കുഞ്ഞിന്റെ തോളുകൾ കുടുങ്ങുന്ന ഷോൾഡർ ഡിസ്റ്റോഷ്യ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കുഞ്ഞിനും അമ്മയ്ക്കും പ്രസവാനന്തര ബുദ്ധിമുട്ടുകൾ പലതും പ്രതീക്ഷിക്കാം.

  • അപൂർവമായി, പോസ്റ്റ്-ടേം ഗർഭങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിക്കുന്ന സ്റ്റിൽബർത്തിനുള്ള സാധ്യതയും ഉണ്ട്.

അമ്മയ്ക്ക് ഉണ്ടാകാവുന്ന സങ്കീർണതകൾ

  • നീണ്ട പ്രസവ സമയം (Prolonged Labor):

കുഞ്ഞിന്റെ വലിപ്പം കൂടുതലാണെങ്കിൽ, പ്രസവം നീണ്ടുപോകാം. ഇത് അമ്മയെ ശാരീരികമായും മാനസികമായും തളർത്തും. മിക്കപ്പോഴും സിസേറിയൻ ആവശ്യമായി വന്നേക്കാം.

  • ഗർഭാശയ അണുബാധ (Chorioamnionitis):

അമ്നിയോട്ടിക് ദ്രാവകം കുറയുകയോ, മീക്കോണിയം കലരുകയോ ചെയ്താൽ, ഗർഭപാത്രത്തിൽ അണുബാധ ഉണ്ടാകാം.

  • പോസ്റ്റ്‌പാർട്ടം ഹെമറേജ്:

നീണ്ട പ്രസവ സമയവും, വലിയ കുഞ്ഞും, അല്ലെങ്കിൽ ഗർഭാശയത്തിന് അമിതമായി വളരേണ്ടി വരുന്നതും ഒക്കെ പ്രസവ സമയത്തോ ശേഷമോ അമിത രക്തസ്രാവത്തിന് കാരണമാവാം.

പോസ്റ്റ്-ടേം പ്രെഗ്നൻസിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ആര്‍ത്തവം ക്രമരഹിതമായാല്‍ അവസാനമായി ആര്‍ത്തവം വന്ന തീയതി വച്ചുള്ള കണക്കുകൂട്ടലുകളിൽ പിഴവ് സംഭവിക്കാമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ (hypothyroidism), പ്രമേഹം, അമിതവണ്ണം ഒക്കെ ഉണ്ടെങ്കിലും പ്രഗ്നൻസി നീളാം. എന്നാല്‍ ഗർഭകാലത്ത് കൃത്യമായി ഡോക്ടറെ കണ്ട് സ്കാനൊക്കെ ചെയ്യുന്നവർക്ക് ഇതൊന്നും പേടിക്കേണ്ടതില്ല. അമ്ന്യോട്ടിക് ഫ്ലൂയിഡിൻ്റെ അളവും കുഞ്ഞിൻ്റെ വളർച്ചയും അമ്മയുടെ രക്തസമ്മര്‍ദവും പ്രമേഹവുമൊക്കെ കൃത്യമായി നോക്കുന്ന കേസുകളിൽ ചെറിയ വ്യത്യാസങ്ങൾ പോലും നേരത്തെ തിരിച്ചറിയാനും വേണ്ട ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാനും പ്രസവം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനും സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com