
വരാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരമാണ് താരം കുറച്ചത്. കേൾക്കുമ്പോൾ സിംപിൾ ആണെങ്കിലും സംഗതി കുറച്ചു ടഫ് ആയിരുന്നുവെന്ന് രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് പറയുന്നു. അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്.
'ഖാലിദ് റഹ്മാന്റെ റഫറൻസിൽ 2024-ലാണ് രജിഷ ആദ്യമായി എന്റെയടുത്ത് വരുന്നത്. പാർക്ക്‌വേകൊച്ചിയിൽ വെച്ച് രജിഷയെ കാണുമ്പോൾ അവർ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു. മുൻപ് ഒരു ഷൂട്ടിങ്ങിനിടെ അവരുടെ ലിഗമെന്റുകൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആരംഭിക്കാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടി രജിഷ എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു.
ആറ് മാസത്തിനുള്ളിൽ ശരീരഭാരം 15 കിലോ കുറച്ചു. മുൻപ് പിന്തുടർന്നിരുന്ന ക്രാഷ് ഡയറ്റുകൾക്ക് പകരം ബാലൻസ്ഡ് ആയ ഡയറ്റ് ആയിരുന്നു എടുത്തിരുന്നത്. മസിൽ ലോസ് ഇല്ലാതെയാണ് ശരീരഭാരം കുറച്ചത്. ഇതിനിടെ നിരവധി പരിക്കുകൾ ഉണ്ടായെങ്കിലും രജിഷ തളർന്നില്ല.- ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് കുറിപ്പില്‍ അലി ഷിഫാസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക