കുറ്റംപറച്ചില്‍ മാത്രമല്ല, ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്

ഗോസിപ്പ് പറയുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും
gossiping
ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്
Updated on
2 min read

രുടെയെങ്കിലും ഒരു കുറ്റമെങ്കിലും പറയാതെ ദിവസം കടന്നു പോവുക വിരളമാണ്. ഗോസിപ്പ് ചെയ്യുക എന്നത് തികച്ചും മാനുഷികമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഗോസിപ്പിങ് അപകടകരമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ബന്ധങ്ങള്‍ ഇല്ലാതാക്കാനും മറ്റൊരാളുടെ പ്രതിച്ഛായ മോശമാക്കാനും ഗോസിപ്പിങ്ങിന് ആകും. എന്നാല്‍ ഗോസിപ്പിങ്ങിന് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

നമ്മള്‍ക്കറിയാവുന്ന ഗോസിപ്പ് എന്നാല്‍ കുറ്റംപറച്ചിലാണ്. ഒരാള്‍ ഒന്നു തിരിഞ്ഞാല്‍ അയാളെ കുറിച്ച് അറിയാവുന്നതും ഇല്ലത്തവുമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്ന ഗോസിപ്പിങ് രീതി അപകടമാണ്. അത് പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. എന്നാല്‍ പോസിറ്റീവ് ആയും ഗോസിപ്പ് ചെയ്യാം.

gossip health benefits

പോസിറ്റീവ് ഗോസിപ്പ്

സമൂഹങ്ങളെ ഒരുമിപ്പിക്കുന്നതിന് ഒരു 'സോഷ്യല്‍ ഗ്ലൂ' എന്നാണ് നിരുപദ്രവകരമായ ഗോസിപ്പിങ്ങിനെ മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മാനസികാരോഗ്യത്തിനും ഇത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, അറിവ് പങ്കിടുന്നതിനും, വിവരങ്ങൾ കൈമാറുന്നതിനുമുള്ള ഒരു മാർഗമായി ഗോസിപ്പ് ഉപയോഗപ്പെടുത്താം.

ഗോസിപ്പിലൂടെയാണ് സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ നമ്മൾ മനസ്സിലാക്കുന്നത്. മറ്റുള്ളവരുടെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സമാനമായ വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ അത് ആളുകളെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ആളുകളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും സഹായിക്കുന്നു.

gossip

അതുമാത്രമല്ല, ഗോസിപ്പുകളിൽ നിന്ന് പൂർണ്ണമായ വിട്ടുനിൽക്കാൻ ആര്‍ക്കും കഴിയില്ല. മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങൾ പങ്കുവെക്കുന്നതിലൂടെ ആളുകൾ പരസ്പരം പൊരുത്തപ്പെടുകയും പരസ്പരം അടുക്കുകയും ചെയ്യുന്നു. ഗോസിപ്പ് ചെയ്യുന്നത് മറ്റുള്ളവരുമായി അടുക്കാമോ, മനസ്സിലാക്കാനോ, ഉപദേശം തേടാനോ ആണെങ്കിൽ അത് മാനുഷികമാണ്. പകരം മറ്റുള്ളവരെ നിയന്ത്രണത്തിനോ സ്വാധീനിക്കുന്നതിനോ വേണ്ടിയാണെങ്കില്‍ അത് അപകടമാണ്.

എങ്ങനെ പോസിറ്റീവ് ​ഗോസിപ്പ് ചെയ്യണം

പോസിറ്റീവ് ഗോസിപ്പുകൾ പരിശീലിക്കാനുള്ള ഒരു മാർഗം മറ്റുള്ളവരെക്കുറിച്ച് അനുകമ്പയോടെ സംസാരിക്കുക എന്നതാണ്. ഊഹങ്ങളിലേക്ക് എടുത്തുചാടുന്നതിനു പകരം, ഒരാൾ കടന്നുപോകുന്ന കാര്യങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിക്കാൻ ശ്രമിക്കുക.

  • ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനുമുമ്പ്, നിങ്ങളുടെ കഥയിലെ ഒരു കഥാപാത്രമെന്നതിലുപരി അയാളെ അയാളുടെ കഥയിലെ നായകനായി ചിന്തിക്കുക. ഇത് സഹാനുഭൂതിയും സന്ദർഭോചിതമായ ധാരണയും പ്രോത്സാഹിപ്പിക്കും, കൂടാതെ വിമർശനങ്ങളെ നല്ലൊരു കാഴ്ചപ്പാടുകളിലേക്കുള്ള മാറ്റാനും സഹായിക്കും.

  • സ്വയം ചോദിക്കുക: മറ്റൊരാളെ കുറിച്ച് ഒരു കാര്യം പങ്കിടുന്നതിന് മുൻപ് സ്വയം ചോദിക്കുക- ഈ കാര്യം ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന്റെ പുറത്താണോ പറയുന്നത് എന്ന് പരിശോധിക്കുക.

  • മറ്റുള്ളവരെ കുറിച്ച് പകുതി കാര്യം മാത്രമേ അറിയുള്ളവെങ്കിലും അയാളെ ഉടനടി വില്ലനാക്കുന്നതിന് പകരം, ആഖ്യാനങ്ങളെ കരുണയോടെ പൂർത്തിയാക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തണം. ഇത് ലളിതമായ സ്വഭാവരൂപീകരണങ്ങളോടുള്ള നമ്മുടെ സ്വാഭാവിക പ്രവണതയെ സന്തുലിതമാക്കുന്നു.

  • ഒരാൾ എങ്ങനെ വളർന്നു, മാറ്റം സംഭവിച്ചു, അല്ലെങ്കിൽ ഒരു ദുഷ്‌കരമായ സാഹചര്യം എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചുള്ള കഥകൾ പങ്കിടുന്നത് നല്ലതാണ്. കുറ്റംപറച്ചിലായല്ല, അതിന് പ്രതിരോധശേഷി, പരിവർത്തനം അല്ലെങ്കിൽ ജ്ഞാനം എന്നിവ എടുത്തുകാണിക്കാൻ കഴിയും.

  • എത്ര പ്രലോഭനകരമാണെങ്കിലും, ചില വിവരങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് തീരുമാനിക്കുക. ഈ സ്വകാര്യ വാ​ഗ്ദാനം ആത്മവിശ്വസം വളർത്തും.

  • ഗോസിപ്പിന്റെ നെഗറ്റീവ് ആഘാതം എപ്പോഴും ഓർക്കുക. അത് ആളുകളെ നാണക്കേടിലാക്കുകയും നിശബ്ദരാക്കുകയും ചെയ്യും.വളരെ ആഴമേറിയതും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com