ചൂടു കാരണം മുടി പരുക്കനായോ? വേനൽക്കാലത്ത് ചെയ്യേണ്ട 5 ഹെയർ സ്പാ ചികിത്സകള്‍

വേനൽക്കാലത്ത് മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ 5 ഹെയർ സ്പാ ചികിത്സകള്‍.
hair spa

വേനൽചൂട് നമ്മുടെ ശരീരത്തെ മാത്രമല്ല, തലമുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കും. വെയിലും വിയർപ്പും പൊടിയും അഴുക്കുമൊക്കെയായി ചൂടുകാലത്ത് മുടി പരുക്കനും മോശവുമാകാൻ കാരണമാകും. തലമുടിയിൽ ജലാംശം നിലനിർത്താനും തലയോട്ടിയുടെ ആരോ​ഗ്യവും മെച്ചപ്പെടുത്തുന്നതിന് വിവിധതരം സ്പാകൾ പരീക്ഷിക്കാവുന്നതാണ്.

വേനൽക്കാലത്ത് മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ 5 ഹെയർ സ്പാ ചികിത്സകള്‍.

1. തലമുടി സംരക്ഷിക്കാൻ ആയുർവേദം

Ayurveda for hair care

ആയുർവേദം പ്രകാരം വേനൽക്കാലത്ത് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ സിംപിളായ ഹെയർ സ്പാ ഉണ്ട്. തേൻ, കറ്റാർവാഴ പോലുള്ള പ്രകൃതിദത്ത ഹ്യൂമെക്ടന്റുകളും ഹൈഡ്രേറ്ററുകളും ഉപയോഗിച്ചാണ് ഹെയർ സ്പാ ചെയ്യുന്നത്. തേനും കറ്റാർവാഴയും യോജിപ്പിച്ചു വരണ്ട മുടിയിലേക്ക് പുരട്ടുക. തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത ശേഷം 30 മുതൽ 40 മിനിറ്റിന് ശേഷം കണ്ടീഷണർ ഉപയോ​ഗിച്ച് കഴുകാം. മുടിയുടെ ഘടനയും ​ഗുണനിലവാരവും മെച്ചപ്പെടുത്താൻ ഈ സിംപിൾ സ്പാ ഉപകാരപ്രദമാണ്. കൂടാതെ ഇത് തലയോട്ടിയിൽ ഈർപ്പം നൽകാനും മുടി കൂടുതൽ മൃദുവാക്കാനും സഹായിക്കും.

2. ബോണ്ടിങ്-ബിൽഡിങ്

bond-building spa

വേനൽക്കാലത്ത് ചെയ്യാവുന്ന മറ്റൊന്നാണ് ബോണ്ട്-ബിൽഡിങ് ചികിത്സ. പൊടിയും അഴുക്കും മുടി കളർ ചെയ്യുന്നതും മുടിയെ ദുർബലവും അവ പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടി വരണ്ടതും പരുക്കനുമാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ഇലാസ്തികതയും ബലവും ഈർപ്പവും പുനഃസ്ഥാപിക്കുന്നതിന് ബോണ്ട്-ബിൽഡിങ് അല്ലെങ്കിൽ ബോണ്ട്-റിപ്പയറിങ് ചികിത്സ സഹായിക്കും.

3. ഫേഷ്യൽ ഫോർ ഹെയർ

facial for hair

മുഖത്ത് ഫേഷ്യൽ ചെയ്യുന്നതിന് കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാൽ തലമുടിയിൽ ഫേഷ്യൽ ചെയ്യുന്നതിനെ കുറിച്ച് അറിയാമോ? ഇത് തലയോട്ടി വൃത്തിയാക്കാനും ഹയർ ഫോളിക്കുകളിൽ ശക്തിപ്പെടുത്താനും ഈർപ്പം നിലനിർത്താനും സഹായിക്കും. മുടി ആരോ​ഗ്യത്തോടെ വളരാനും ഈ സ്പാ സഹായിക്കും. ആഴത്തിൽ വൃത്തിയാക്കുന്നതിനും മികച്ച ഉന്മേഷ അനുഭവം നൽകാനും സഹായിക്കും.

4. ഡീപ് കണ്ടീഷനിങ്

deep conditioning

വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നം മുടി വരണ്ടതും പരുക്കനുമാകുന്നുയെന്നതാണ്. ഇതിന് ഏറ്റവും മികച്ച ചികിത്സ ഡീപ് കണ്ടീഷനിങ് ആണ്. ഷിയ ബട്ടർ, കെരാറ്റിൻ അല്ലെങ്കിൽ അവോക്കാഡോ ഒയിൽ തുടങ്ങിയവ ഉപയോ​ഗിച്ചുണ്ടാക്കുന്ന ഹെയർ മാസ്ക്കുകൾ ഉപയോ​ഗിക്കാവുന്നതാണ്. ഇത് മുടിയുടെ വരണ്ട ഘടന മാറ്റി മുടി മൃദുവാകാൻ സഹായിക്കും. മുടി ബലമുള്ളതാകാനും അറ്റം പൊട്ടിപോകുന്നത് തടയാനും സഹായിക്കും. ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ അടങ്ങിയ മാസ്കുകളും നല്ലതാണ്.

5. ഹോട്ട് ഓയിൽ മസാജ്

hot oil massage

വേനൽക്കാലത്ത് വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന മറ്റൊരു സിംപിൾ സ്പാ ആണ് ഹോട്ട് ഓയിൽ മസാജ്. വെളിച്ചെണ്ണ, അർ​ഗർ ഓയിൽ, ബദാം ഓയിൽ പോലുള്ള എണ്ണ അൽപം ചൂടാക്കിയ ശേഷം തലയോട്ടിയിൽ നല്ലതു പോലെ മസാജ് ചെയ്യുക. ഇത് ഈർപ്പം നിലനിർത്താനും മൃതകോശങ്ങൾ പുറന്തള്ളാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com