സമ്മര്‍ദം താങ്ങാനാകാതെ വരുമ്പോള്‍ ഒന്ന് അലറിക്കരയാന്‍ തോന്നാറില്ലേ? അങ്ങനെ നില്‍ക്കുന്ന നില്‍പ്പില്‍ അലറിക്കരഞ്ഞുവെന്ന് കരുതുക. നിങ്ങളെ അറിയാവുന്നവരും അറിയാത്തവരുമായി ചുറ്റുമുള്ളവരുടെ നോട്ടവും അന്വേഷണവും ഉണ്ടാക്കുന്ന സമ്മര്‍ദം അതിലും വലുതായിരിക്കും. അതുകൊണ്ട് അലറിക്കരയാന്‍ ഏറ്റവും ബെസ്റ്റ് മാര്‍ഗം, മുറിയില്‍ കയറി വാതില്‍ അടച്ച് തലയണയിലേക്ക് മുഖം പൊത്തി പരമാവധി ഊര്‍ജ്ജം എടുത്തു കരയുക എന്നതാണ്. ആരും അറിയില്ല.
ദേഷ്യം, നിരാശ, സങ്കടം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങള്‍ കൈവിട്ടു പോകുമ്പോഴാണ് തീവ്ര വികാരങ്ങള്‍ ഉണ്ടാകുന്ന്. ഇത് ഉള്ളിലൊതുക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ചിലര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ ശക്തി ചോര്‍ന്നു പോകുന്നതായി തോന്നാം. പൊട്ടിക്കരയുന്നതും ഉച്ചത്തില്‍ കരയുന്നതുമൊന്നും നാടകീയമായി കരുതേണ്ടതില്ല. ചിലപ്പോഴൊക്കെ ഇത് ഉന്മേഷദായകമായി തോന്നാം. ഇത് പെട്ടെന്ന് ആശ്വാസം നല്‍കുകയും പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിലുള്ള വികാരങ്ങളുടെ തീവ്രത ഉടനടി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
അമിതമായ സമ്മര്‍ദവും നിരാശയുമൊക്കെ തോന്നുമ്പോള്‍ തലയണയില്‍ മുഖം അമര്‍ത്തിക്കരയുന്നത് വളരെ സുരക്ഷിതമായ ഒരു മാര്‍ഗമാണ്. ശാരീരികമായ മാലിന്യങ്ങള്‍ കഴുകിക്കളയുന്നതു പോലെ ഇങ്ങനെ അലറിക്കരയുന്നതിനെ വൈകാരിക ശുചിത്വമായി കരുതുക. ശരീരത്തില്‍ നിന്ന് ഭാരിച്ച വികാരങ്ങളെ പുറത്തു കളയേണ്ടത് വളരെ അത്യാവശ്യമാണ്.
സമ്മര്‍ദത്തിന് തലയണ തെറാപ്പി
സ്വകാര്യത നൽകുന്നു: മറ്റൊരാളോട് സ്വയം വിശദീകരിക്കാതെ അസംസ്കൃത വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും സഹായിക്കുന്നു.
ശാരീരിക പിരിമുറുക്കം ഒഴിവാക്കുന്നു: ഇത്തരത്തില്‍ ഉച്ചത്തില്‍ കരയുന്നത് ഡയഫ്രം, മുഖത്തെ പേശികള്‍, കോര്‍ എന്നിവയെ സജീവമാക്കുന്നു. ഇത് ശാരീരിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.
റീസെറ്റ് ബട്ടൺ സ്വഭാവം: ഇതിലൂടെ നെഗറ്റീവ് ചിന്തകളുടെ ഒഴുക്ക് തടയാനാകും. കൂടാതെ നിങ്ങളുടെ തലച്ചോറിന് അമിതമായ വികാരങ്ങളിൽ നിന്ന് പുറത്തുകടന്ന് പുതിയ കാഴ്ചപ്പാടോടെ മടങ്ങാൻ അവസരം നൽകും.
ബന്ധങ്ങൾ സംരക്ഷിക്കുന്നു: ഇതിലൂടെ പ്രിയപ്പെട്ടവര്‍ക്ക് നേരെ തീവ്രമായ വികാരം അഴുച്ചുവിടുന്നത് ഒഴിവാക്കാനും ബന്ധങ്ങളെ സംരക്ഷിക്കാനും സഹായിക്കും.
എന്നാൽ ഈ തലയണ തെറാപ്പി തികച്ചും താത്ക്കാലികമാണ്. മൂലകാരണം മനസ്സിലാക്കാൻ ഇത് സഹായിക്കില്ല. കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഒരു ദൈനംദിന പരിഹാരമായി ഇതിനെ കാണാനാകില്ല. മാനസികപ്രശ്നങ്ങളുടെ ട്രിഗര്‍ മനസിലാക്കി അവയെ ആരോഗ്യവിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കുകയാണ് ശാശ്വത മാര്‍ഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates