വേനല്‍ക്കാലത്ത് ചര്‍മം തിളക്കാന്‍ ഒരു സ്പെഷ്യല്‍ ഡ്രിങ്ക്, ദഹനത്തിനും ബെസ്റ്റാ

വിറ്റാമിൻ സിയും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമടങ്ങിയ പാനീയം വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
pineapple juice in summer
വേനൽക്കാലത്ത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ ഒരു സ്പെഷ്യല്‍ ഡ്രിങ്ക്
Updated on

പുറത്തെ കത്തുന്ന ചൂടിൽ നിന്ന് രക്ഷ നേടാൻ പുറമെ നിന്നും അകമെ നിന്നും സംരക്ഷണം ആവശ്യമാണ്. വേനൽക്കാലത്ത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഒരു സ്പെഷ്യൽ പൈനാപ്പിൽ ഡ്രിങ്ക് ആയാലോ? പൈനാപ്പിളും കരിക്കിന്‍വെള്ളവുമാണ് പ്രധാന ചേരുവകൾ. വിറ്റാമിൻ സിയും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമടങ്ങിയ പാനീയം വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ ഇവയ്ക്ക് കലോറിയും കുറവായതിനാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും വേണ്ട. ചർമത്തിന് മാത്രമല്ല, ദഹനവ്യവസ്ഥ മെച്ചപ്പെടാനും ഈ പാനീയം നല്ലതാണ്.

ചേരുവകൾ

പൈനാപ്പിൾ (2 കഷ്ണങ്ങൾ) - വിറ്റാമിൻ സി, ബ്രോമെലൈൻ എന്നിവയാൽ സമ്പുഷ്ടമായ പൈനാപ്പിൾ ചർമത്തിലെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമത്തിലെ കറുത്തപാടുകൾ കുറച്ച് യുവത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും.

തേങ്ങാവെള്ളം (1 ഗ്ലാസ്) - ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ കരിക്കിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികതയും മൃദുത്വവും നിലനിർത്താൻ സഹായിക്കുന്നു.

അരച്ച ഇഞ്ചി (1 ടേബിൾസ്പൂൺ) - ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഇഞ്ചി രക്തയോട്ടം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളാനും സഹായിക്കുന്നു. കൂടാതെ ചർമത്തിലെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുയും ശരീരവീക്കം കുറയ്ക്കയും ചെയ്യുന്നു.

നാരങ്ങാനീര് (ഒരു മുഴുവൻ നാരങ്ങ) - വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ ചർമത്തിന് തിളക്കം നൽകുകയും കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

തയ്യാറാക്കേണ്ട വിധം

പൈനാപ്പിൾ, കരിക്കിൻവെള്ളം, ഇഞ്ചി, നാരങ്ങ നീര് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഇതിനൊപ്പം ഒരു നുള്ള് മുളകുപൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. നന്നായി അടിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com