വെറും മടിയല്ല.., ചുമ്മാ കിടന്നും സമ്മർദം ഒഴിവാക്കാം; തെറാപ്യൂട്ടിക് ലേസിനസ് പുതിയ ട്രെൻഡ്

ഉറക്കത്തിന് മുൻ​ഗണന നൽകുകയും വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ആശയത്തിൻ കാതൽ.
Therapeutic Laziness
തെറാപ്യൂട്ടിക് ലേസിനസ്
Updated on

ഫീസിൽ അല്ലെങ്കിലും 24 മണിക്കൂറും തലയില്‍ ജോലിഭാരമാണ്. അതിനിടെ സ്വയം പരിചരണവും വിശ്രമവും ആഡംബരമായി തോന്നാം. ഇതിന് പരിഹാരമായി ആ​ഗോളതലത്തിൽ ഒരു പുതിയ ട്രെൻഡ് ഉയർന്നു വരുന്നുണ്ട്. 'തെറാപ്യൂട്ടിക് ലേസിനസ്' അതായത് ഒന്നും ചെയ്യാതെ കുറച്ചു സമയം കിടക്കയിൽ വിശ്രമിക്കുക. കിടക്കകൾ സ്വയം പരിചരണ കേന്ദ്രങ്ങളായും വെൽനസ് സോണുകളായും മാറുന്നു. നിങ്ങളുടെ ഉറക്കത്തിന് മുൻ​ഗണന നൽകുകയും വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ആശയത്തിൻ കാതൽ.

വിശ്രമവുമായി ബന്ധപ്പെട്ട കുറ്റബോധം ഉടലെടുക്കുന്നത് ഉൽപ്പാദനക്ഷമതയുമായി മൂല്യത്തെ താരതമ്യം ചെയ്യുന്ന സാമൂഹിക വ്യവസ്ഥയിൽ നിന്നാണ്. ഈ മാനസികാവസ്ഥ മാറുന്നതിന് വിശ്രമത്തെ ഒരു ആഡംബരമായിട്ടല്ല, മറിച്ച് ഒരു ജൈവിക ആവശ്യമായി കാണേണ്ടത് അനിവാര്യമാണ്.

തെറാപ്യൂട്ടിക് ലേസിനസ്

തെറാപ്യൂട്ടിക് ലേസിനസിനെ മടിയായി തെറ്റിദ്ധരിക്കരുത്. ഇത് ശാരീരിക-മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ മികച്ച തെറാപ്പി അല്ലെങ്കില്‍ സ്വയം പരിചരണ രീതിയായി കണക്കാക്കാം. ധ്യാനം, വ്യായാമം അല്ലെങ്കിൽ സ്പാ ചികിത്സകൾ പോലുള്ള പരമ്പരാഗത സ്വയം പരിചരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി തെറാപ്യൂട്ടിക് ലേസിനസ് മനഃപൂർവമായ നിഷ്‌ക്രിയത്വം പ്രോത്സാഹിപ്പിക്കുന്നു.

ഇതിലൂടെ നിരന്തരമായ ഉത്തേജനത്തിൽ നിന്ന് നാഡീവ്യവസ്ഥയ്ക്ക് ഒരു ഇടവേള നൽകുന്നു. ഇത് പിരിമുറക്കവും വിട്ടുമാറാത്ത സമ്മർദവും കുറയ്ക്കുന്നതിന് സഹായിക്കും.

വിശ്രമിക്കുന്നതിലൂടെ ശരീരത്തിന് കോർട്ടിസോൾ പോലുള്ള സമ്മർദ ഹോർമോണുകളെ നിയന്ത്രിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഊർജ്ജ നിലകൾ പുനഃസ്ഥാപിക്കാനും കഴിയും. കുറ്റബോധമില്ലാത്ത വിശ്രമം മെച്ചപ്പെട്ട മാനസികാവസ്ഥ നിലനിർത്തുന്നതിന് അത്യാവശ്യമാണ്.

വിശ്രമം പ്രധാനമാണ്

മസ്തിഷ്കം നിരന്തരം പ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോൾ ചിന്തകളെ പ്രോസസ്സ് ചെയ്യാൻ അതിന് അവസരം ലഭിക്കില്ല. ഇത് പ്രശ്നപരിഹാരത്തിനും നവീകരണത്തിനും അത്യാവശ്യമാണ്. വിശ്രമ സമയം ഉൾക്കാഴ്ചകൾക്കും വൈജ്ഞാനിക വഴക്കത്തിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കൂടാതെ ഉയർന്ന ഊർജ്ജ നില നിലനിർത്താനും ഇത് സഹായിക്കും.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു

ഉറങ്ങുന്നതിന് മുമ്പ് വിശ്രമകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. സ്ക്രീൻ സമയം കുറയ്ക്കൽ, ഡിം ലൈറ്റുകൾ എന്നിവയെല്ലാം മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ സംഗീതം, നല്ല കിടക്ക, ചർമസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കും.

തെറാപ്യൂട്ടിക് ലേസിനസ് പ്രാവര്‍ത്തികമാക്കാന്‍

  • ജോലി സമയത്തിനും വ്യക്തിഗത സമയത്തിനും ചുറ്റും അതിരുകൾ നിശ്ചയിക്കുക

  • ഇടവേളകൾ ഷെഡ്യൂൾ ചെയ്യുക, വിശ്രമം പ്രകടനം മെച്ചപ്പെടുത്തുമെന്ന് സ്വയം ഓർമ്മിപ്പിക്കുക

  • വായന, ശ്രദ്ധ വ്യതിചലിക്കാതെ കിടക്കയിൽ കിടക്കുക തുടങ്ങിയ വിശ്രമം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com