World Cancer Day| പുകവലി മാത്രമല്ല, അമിതമായാൽ മൊബൈൽ ഫോണും കാൻസറിന് കാരണമാകാം, അർബുദ സാധ്യത വർധിപ്പിക്കുന്ന അഞ്ച് ​ഘടകങ്ങൾ

2000 ഫെബ്രുവരി 4-ന് പാരീസില്‍ നടന്ന കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ലോക കാന്‍സര്‍ ദിനം നിലവില്‍ വന്നത്.
cancer risk factors

ഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍. ലോകത്ത് പ്രതിവര്‍ഷം കോടിക്കണക്കിന് ജീവനുകളാണ് കാന്‍സര്‍ കാര്‍ന്നു തിന്നുന്നത്. ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും പ്രതിരോധം സൃഷ്ടിക്കുന്നതിനും എല്ലാം വര്‍ഷവും ഫെബ്രുവരി 4-ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു.

2000 ഫെബ്രുവരി 4-ന് പാരീസില്‍ നടന്ന കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ലോക കാന്‍സര്‍ ദിനം നിലവില്‍ വന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) ആണ് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.

40 ശതമനത്തോളം കാന്‍സര്‍ മരണങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാൻസറിന്‍റെ കാര്യത്തിൽ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും. മറ്റ് നിരവധി കാര്യങ്ങളും കാൻസറിന് കാരണമാകുന്നുണ്ട്. കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന അഞ്ച് അപ്രതീക്ഷിത ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. സംസ്‌കരിച്ച മാംസം

sausages

സംസ്കരിച്ച മാംസം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് കൊളോറെക്ടല്‍ കാന്‍സര്‍. ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ, ഡെലി മീറ്റുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളെ ലോകാരോഗ്യ സംഘടന ഗ്രൂപ്പ് വണ്‍ കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. ഈ മാംസങ്ങളിൽ പലപ്പോഴും നൈട്രേറ്റുകൾ പോലുള്ള ദോഷകരമായ രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് കാലക്രമേണ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കും.

2. ക്ലീനിങ് ഉത്‌പന്നങ്ങളിലെ രാസവസ്‌തുക്കൾ

floor cleaning

വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫ്‌താലേറ്റുകൾ, ബെൻസീൻ തുടങ്ങിയ ചില ക്ലീനിങ് സപ്ലൈകളിൽ കാണപ്പെടുന്ന രാസവസ്‌തുക്കൾ രക്താർബുദം, ലിംഫോമ തുടങ്ങിയ കാൻസറുകള്‍ക്ക് കാരണമായെക്കാം. എൻവയോൺമെന്‍റൽ ഹെൽത്ത് പെർസ്പെക്റ്റീവ്സിൽ പ്രസിദ്ധീകരിച്ച 2021ല്‍ നടത്തിയ പഠനത്തില്‍ ഈ രാസവസ്‌തുക്കൾ ദീർഘകാലം ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ഹോർമോണുകളെ തടസപ്പെടുത്തുകയും ചെയ്യും. ഇവ രണ്ടും കാൻസറിന് കാരണമാകും.

3. വായു മലിനീകരണം

air pollution

കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് പുകവലിക്കുണ്ട്. എന്നാല്‍ വായു മലിനീകരണത്തിനും ഇതിന് തുല്യമായി കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? സൂക്ഷ്മ കണികകളും (PM2.5) വായുവിലെ മറ്റ് മലിനീകരണ വസ്‌തുക്കളും പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ ജേണൽ ഓഫ് തൊറാസിക് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശ്വാസകോശ അർബുദത്തിന്‍റെ രണ്ടാമത്തെ പ്രധാന കാരണം വായു മലിനീകരണമാണെന്ന് കണ്ടെത്തിയിരുന്നു.

4. റെഡ് മീറ്റ്

Red Meat

ബീഫ്, പന്നിയിറച്ചി, മട്ടൻ തുടങ്ങിയ ചുവന്ന മാംസം അമിതമായി കഴിക്കുന്നത് വൻ കാൻസർ സാധ്യത വർധിപ്പിക്കും. കൂടാതെ ഇത് അന്നനാളം, കരൾ, ശ്വാസകോശം എന്നിവയിലെ കാൻസർ വരാനുള്ള സാധ്യത 20 ശതമാനം മുതൽ 60 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് നടത്തി പഠന സൂചിപ്പിക്കുന്നത്.

5. സ്‌ക്രീൻ സമയം

mobile use

മൊബൈൻ ലാപ്ടോപ്പ് തുടങ്ങിവയുടെ അമിത ഉപയോ​ഗം മൊത്തത്തിലുള്ള ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനൊപ്പം കാൻസർ സാധ്യതയുടെ ഇരട്ടിപ്പിക്കുന്നു. 2022-ൽ ഫ്രോണ്ടിയേഴ്‌സിൽ പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ രാത്രി ദീർഘനേരം നീല വെളിച്ചം എക്സ്പോഷർ ചെയ്യുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുമെന്ന് കണ്ടെത്തി. മെലാറ്റോണിൻ ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം കാൻസറിനെതിരെ സംരക്ഷണ ​ഗുണങ്ങളുള്ളതുമായ ഒരു ഹോർമോണാണ്. മെലാറ്റോണിൻ ഉത്പാദനം തടയുന്നത് സ്തന, പ്രോസ്റ്റേറ്റ് കാൻസറുകളുടെ സാധ്യത വർധിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com