
ഭംഗിക്ക് വേണ്ടി മാത്രമല്ല, നഖങ്ങൾ നമ്മളുടെ ആരോഗ്യത്തിന്‍റെ ജനാലകള്‍ കൂടിയാണ്. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. ആരോഗ്യമുള്ള നഖങ്ങൾ പിങ്ക് നിറത്തിൽ ഒരേ ആകൃതിയിലാകും ഉണ്ടാവുക. പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ് നഖങ്ങൾ.
നഖങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക
സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ, ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
നഖം പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ഒനിക്കോളിസിസ്. സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.
ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നഖങ്ങളിലെ വെളുത്ത പാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? സിങ്കിന്റെ കുറവോ ഫംഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നത്.
നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates