

മൊത്തത്തിലുള്ള ആരോഗ്യത്തിന് കുടലിന്‍റെ ആരോഗ്യം വളരെ പ്രധാനമാണ്. കുടലിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ ഗ്യാസും നെഞ്ചെരിച്ചിലും അസിഡിറ്റിയുമൊക്കെ രംഗത്തെത്തും. ഈ സമയത്ത് ഓണ്‍ലൈനില്‍ കാണുന്ന പൊടിക്കൈകള്‍ക്ക് പിന്നാലെയാകും ആളുകള്‍. കൂടുതല്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ചേര്‍ക്കുക തുടങ്ങിയ തെറ്റായ രീതികള്‍ ഒരു പക്ഷെ നിങ്ങളുടെ കുടലിന്‍റെ അവസ്ഥ വഷളാക്കിയേക്കാം.
കുടലിന്റെ പേരിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകളും അത് എങ്ങനെ തിരുത്തണമെന്നതിനെ കുറിച്ചും ഹെൽത്ത് കോച്ച് ആയ അങ്കിത ശ്രീവാസ്തവ തന്‍റെ ഇന്‍സ്റ്റഗ്രാം പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ഫിറ്റ്നസ് ഫ്രീക്കുകള്‍ക്കിടയില്‍ വൈറലാകുന്നത്.
കുടലിന്‍റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ്?
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രോബയോട്ടിക്സ് നല്ലതാണ്. എന്നാല്‍ എല്ലാവരിലും ഇത് ഫലപ്രദമാകണമെന്നില്ലെന്ന് അങ്കിത പറയുന്നു. ചില സാഹചര്യങ്ങളിൽ തെറ്റാണ് പ്രോബയോട്ടിക്സ് തിരഞ്ഞെടുക്കുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ട്.
പ്രോബയോട്ടിക്സ് കഴിക്കുമ്പോൾ രണ്ട് പ്രധാന ഘടകങ്ങള്‍ ശ്രദ്ധിക്കുക.
1- പ്രോബയോട്ടിക് പഞ്ചസാരയോ കൃത്രിമ മധുരമോ ചേർത്തിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഒന്ന് ചേര്‍ന്നിട്ടുണ്ടെങ്കില്‍ കുടൽ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും.
2- പ്രോബയോട്ടിക് ആസിഡ് പ്രതിരോധശേഷിയുള്ളതാണോ? അത് ആസിഡിനെ പ്രതിരോധിക്കുന്നില്ലെങ്കിൽ അത് ആമാശയത്തിലൂടെ കടന്നുപോയി കുടലിലെത്തില്ല. മിക്ക സൂക്ഷ്മാണുക്കളും പ്രധാനമായും ജീവിക്കുന്നത് വൻകുടലിലാണ്.
പരമ്പരാഗത പുളിപ്പിച്ച ഭക്ഷണങ്ങളോ ഗ്രീക്ക് തൈര് അല്ലെങ്കിൽ കെഫീർ പോലുള്ള പ്രോബയോട്ടിക്സോ കഴിക്കുക.
15 ദിവസത്തെ ഡീറ്റോക്സ് അല്ലെങ്കിൽ ക്ലെൻസ്/ഗട്ട് ഹീലിങ് പ്രോട്ടോക്കോൾ
ഇവ കേൾക്കുമ്പോൾ നല്ലതാണെന്ന് തോന്നാമെങ്കിലും ഫലപ്രദമാകണമെന്നില്ല. ഇത് ഒരിക്കൽ അടിസ്ഥാപരമായ കാരണത്തെ പരിഹരിക്കുന്നില്ല. തൽക്കാലികമായി ഊർജ്ജം നൽകുമെങ്കിലും തലകറക്കം, ഊർജ്ജനില കുറയാനോ, പേശികളുടെ അളവ് കുറയ്ക്കുകയോ ചെയ്യും. പേശികൾ നല്ല ആരോഗ്യം നിലനിർത്തേണ്ടതിന് പ്രധാനമാണ്. കരൾ, വൃക്ക പോലുള്ള അവയവങ്ങൾ സ്വാഭാവികമായും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കും.
സസ്യാധിഷ്ഠിത ഭക്ഷണക്രമം?
ആരോഗ്യത്തിന് സസ്യാധിഷ്ഠിത ഭക്ഷണക്രമം മികച്ചതാണെങ്കിലും അസിഡിറ്റി, ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഉള്ളവർ നാരുകൾ ധാരാളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മോശമാകാൻ കാരണമാകും. മാത്രമല്ല ചില സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമായിരിക്കും. ശരിയായി സന്തുലിതമാക്കിയില്ലെങ്കിൽ വീഗൻ ഭക്ഷണക്രമം പല പോഷകക്കുറവുകൾക്കും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates