
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മതിയായ അളവിൽ പ്രോട്ടീൻ കഴിക്കേണ്ടത് ആവശ്യമാണ്. ശരീരഘടന നിലനിർത്തുന്നതിലും എൻസൈമാറ്റിക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും വിവിധ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും പ്രോട്ടീന്‍ പ്രധാന പങ്ക് വഹിക്കുന്നു.
പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും മസിലു പെരിപ്പിക്കാനും വേണം പ്രോട്ടീന്‍. ഒരു മനുഷ്യന്‍റെ ഓരോ 0.8 കിലോഗ്രാം ഭാരത്തിനും 0.36 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ നിര്‍മിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തിന് സ്വന്തമായി നിര്‍മിക്കാന്‍ കഴിയില്ലെന്നതിനാൽ ഇത് ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കൂ.
മുട്ടയും പനീറും
പ്രോട്ടീന്‍റെ മികച്ച രണ്ട് ഉറവിടങ്ങളാണ് മുട്ടയും പനീറും. എന്നാല്‍ ഇവ രണ്ടിലുമുള്ള പോഷകഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏതാണ് മികച്ചതെന്ന സംശയം എല്ലാവരിലുമുണ്ട്. പ്രോട്ടീന്‍ മാത്രമല്ല, വൈവിധ്യമാര്‍ന്ന പോഷകങ്ങളുടെ ഉറവിടങ്ങളാണ് മുട്ടയും പനീറും. പ്രോട്ടീൻ ഉണ്ടാക്കാൻ ആവശ്യമായ ഒമ്പത് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രണ്ടും പ്രോട്ടീന്‍റെ സമ്പൂര്‍ണ്ണ ഉറവിടങ്ങളായി കണക്കാക്കുന്നു. പാലുൽപ്പന്നങ്ങളിലും മുട്ടകളിലും വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിവയും സമൃദ്ധമായി കാണുന്നു.
100 ഗ്രാം പനീറിൽ 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീനുണ്ടാകും. എന്നാൽ കലോറി നോക്കിയാൽ 200 മുതൽ 250 വരെയാണ്. അതേസമയം ഒരു പുഴുങ്ങിയ മുട്ടയില്‍ ശരാശരി ആറ് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ കലോറി നോക്കിയാല്‍ 70 വരെ ഉണ്ടാകൂ. ദഹനത്തിനും പനീറിനെക്കാൾ മുട്ടയാണ് മികച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക