
വേനൽക്കാലമാണ് വരുന്നത്. അതികഠിനമായ ചൂടിനെയും വെയിലിനെയും ചെറുക്കുന്നതിന് ഓരോ കാലത്തും പുതിയ ട്രെൻഡുകൾ പതിവാണ്. സണ്‍പ്രൊട്ടക്ഷന്‍ ജാക്കറ്റ്, കുട, സൺസ്ക്രീനുകൾ... അങ്ങനെ പോകുന്നു. ആ നിരയിലേക്ക് ഒരു പുത്തൻ ട്രെൻഡു കൂടി വരികയാണ്, ഓറല്‍ സൺക്രീൻ സപ്ലിമെന്റുകൾ.
ചര്‍മത്തില്‍ പുറമെ പുരട്ടുന്ന സണ്‍സ്ക്രീനുകളില്‍ നിന്ന് വ്യത്യസ്തമാണ് സണ്‍സ്ക്രീന്‍ ഗുളികകള്‍. പരമ്പരാഗത സണ്‍സ്ക്രീന്‍ പ്രയോഗിക്കാന്‍ കഴിയാത്ത തലയോട്ടി, കണ്ണുകള്‍ പോലുള്ള ഭാഗങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു.
ആന്റിഓക്സിഡന്റുകൾ, പോളിപോഡിയം ല്യൂക്കോടോമോസ് എക്‌സ്ട്രാക്റ്റ് (പിഎല്‍ഇ), അസ്റ്റാക്‌സാന്തിന്‍, നിയാസിനാമൈഡ്, വിറ്റാമിന്‍ സി, ഇ, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ പോലുള്ള കരോട്ടിനോയിഡുകള്‍ എന്നിവയാണ് ഓറൽ സൺസ്ക്രീൻ ഗുളികകളില്‍ അടങ്ങിയിരിക്കുന്നത്. ഇത് ദോഷകരമായ യുവി രശ്മികൾ ചർമത്തിലേറ്റ് ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനൊപ്പം ചര്‍മകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം, ഡിഎന്‍എ കേടുപാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.
എന്നാൽ ഓറല്‍ സണ്‍സ്ക്രീന്‍ ഗുളികകള്‍ കഴിക്കുന്നതു കൊണ്ട് മാത്രം സൂര്യതാപത്തില്‍ നിന്നു സംരക്ഷണം ലഭിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. ഇത് മറ്റുള്ളവയെ പോലെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് സഹായകമാകുന്ന ഒരു ഘടകം മാത്രമാണ്. വരും കാലങ്ങളില്‍ സ്ണ്‍സ്ക്രീന്‍ പോലെ തന്നെ സണ്‍സ്ക്രീന്‍ ഗുളികകളും സാധാരണമാകാം.
സണ്‍സ്ക്രീന്‍ ഗുളികകളുടെ പ്രധാന ചേരുവയായ പോളിപോഡിയം ല്യൂക്കോടോമോസ് എക്‌സ്ട്രാക്റ്റുകൾക്ക് യുവി-ഇന്‍ഡ്യൂസ്ഡ് എറിത്തമ, ചര്‍മ കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സാധിക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഠിനമായ ചൂടുകാലത്ത് വീടിന് പുറത്ത് ചെലവഴിക്കുകയോ അല്ലെങ്കില്‍ തുടര്‍ച്ചയായ സൂര്യാഘാതം നേരിടുകയോ ചെയ്യുകയാണെങ്കില്‍ സണ്‍സ്ക്രീന്‍ ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
സൂര്യതാപത്തില്‍ നിന്നുള്ള സംരക്ഷണത്തിനപ്പുറം
സണ്‍ സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ (മെലാസ്മ, ല്യൂപ്പസ് അല്ലെങ്കില്‍ ഫോട്ടോസെന്‍സിറ്റീവ് ഡിസോര്‍ഡേഴ്‌സ് ഉള്ളവര്‍)
ഹൈപ്പര്‍പിഗ്മെന്റേഷന് സാധ്യതയുള്ള ആളുകള്‍ (വീക്കത്തെ തുടര്‍ന്നുള്ള ഹൈപ്പര്‍പിഗ്മെന്റേഷന്‍ അല്ലെങ്കില്‍ മെലാസ്മ)
ചര്‍മാര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുള്ളവര്‍ അല്ലെങ്കില്‍ അമിതമായ സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍.
സാധാരണ എസ്പിഎഫിന് പുറമെ അധിക സൂര്യസംരക്ഷണം ആഗ്രഹിക്കുന്ന ആര്‍ക്കും സണ്‍സ്ക്രീന്‍ ഗുളികകള്‍ കഴിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക