ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, അതിന് ചില ടെക്‌നിക്കുകള്‍ ഉണ്ട്
സമ്മർദം, ഉത്കണ്ഠ, ട്രോമ തുടങ്ങിയ മാനസികപ്രശ്നങ്ങൾ തലയ്ക്കുള്ളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്. ഒരു കുരുക്ക് അഴിക്കുമ്പോൾ മറ്റൊന്ന് മുറുകും. മനസ്സിനുള്ളിലെ സംഘർഷങ്ങൾ ദൈനംദിന ജീവിതത്തെയും ബാധിച്ചു തുടങ്ങുന്നത് ജീവിതനിലവാരം കുറയ്ക്കും. ഉറക്കം മുതൽ ഭക്ഷണത്തിന് വരെ നമ്മുടെ മാനസികാരോഗ്യത്തെ വലിയരീതിയിൽ സ്വാധീനിക്കാൻ കഴിയും. ചില ശീലങ്ങൾ നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്തുന്നതിനും സന്തോഷം നിലനിർത്തുന്നതിനും സഹായിക്കും.
നല്ല ഉറക്കം
സ്ക്രീനിന് മുന്നില്‍ ഉറക്കമൊഴിഞ്ഞു മണിക്കൂറുകള്‍ ചെലവഴിക്കുന്നത് മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കും. ഇത് ചിന്താശേഷിയും ഏകാഗ്രതയും കുറയ്ക്കും. കൂടാതെ ഉത്കണ്ഠ വര്‍ധിക്കാനും കാരണമാകുന്നു. കൃത്യസമയത്ത് ഉറങ്ങുന്നതും ഉണരുന്നതും മാനസികനില ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനായി നല്ല അന്തരീക്ഷം ക്രമീകരിക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.

വൈകാരിക നിയന്ത്രണം പരിശീലിക്കാം
മാനസിക പിരിമുറുക്കം അല്ലെങ്കില്‍ ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍ മാത്രമാണ് പലരും സഹായം തേടുന്നത്. അതു കഴിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ അതു പാടില്ല. ജേണലിങ്, മൈന്‍ഡ്ഫുള്‍നെസ് മെഡിറ്റേഷന്‍, തെറാപ്പി എന്നി തുടര്‍ച്ചയായി പരിശീലിക്കുന്നത് വ്യക്തികള്‍ക്ക് വികാരങ്ങളെ ഫലപ്രദമായ നിയന്ത്രിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
ആധികാരികതയ്ക്ക് മുന്‍ഗണന
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ ഉപയോഗിക്കാത്തവര്‍ ഇന്ന് ഉണ്ടാകില്ല. ബന്ധങ്ങളെ ഓണ്‍ലൈനായി നിലനിര്‍ത്താന്‍ ഇത് പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ ആധികാരികത കുറവായിരിക്കും. മാത്രമല്ല, ഏകാന്തത വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അര്‍ത്ഥവത്തായ മുഖാമുഖ ബന്ധങ്ങളില്‍ സമയം കണ്ടെത്തുന്നത് വൈകാരികമായി പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനും ബന്ധങ്ങളില്‍ ആഴത്തിലുള്ള സംതൃപ്തി കണ്ടെത്താനും സഹായകമാവും.

അതിരുകള്‍ നിശ്ചയിക്കുക
അതിരുകള്‍ നിശ്ചയിക്കേണ്ടത് തന്നില്‍ നിന്ന് തന്നെയാണ്. സ്വന്തം പരിധികളെ കുറിച്ച് ബോധവാന്മാരാവുക, സ്വയം അച്ചടക്കം പാലിക്കുക, മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയം നടത്തുക. ഇത് ഒറ്റപ്പെടലിലേക്കോ സംഘര്‍ഷത്തിലേക്കോ നയിക്കാതെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തും.
ലക്ഷ്യങ്ങള്‍
കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള സമ്മര്‍ദം തകര്‍ച്ചയിലേക്ക് നയിക്കാം. നിങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന യാഥാര്‍ഥ്യ ബോധമുള്ളതും അര്‍ത്ഥവത്തായതുമായ ലക്ഷ്യങ്ങള്‍ സജ്ജമാക്കാം. ആ മാറ്റം ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക