National Girl Child Day| പൊണ്ണത്തടിയും പോഷകാഹാരക്കുറവും; പെൺകുട്ടികൾ ഇങ്ങനെ കഴിച്ചാൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ

ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനുമാണ് ഊന്നൽ നൽകുന്നത്.
national girls day
ദേശീയ ബാലിക ദിനം

രാജ്യം ഇന്ന് ദേശീയ ബാലിക ദിനം ആചരിക്കുകയാണ്. രാജ്യത്ത് പെൺകുട്ടികൾ നേരിടുന്ന അസമത്വങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ 2008 ലാണ് വനിതാ ശിശു വികസന മന്ത്രാലയം ഈ ദിനം ആചരിക്കുന്നത്.

രാജ്യത്ത് പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും സുരക്ഷിതത്വവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ദേശീയ ബാലിക ദിനത്തിന്‍റെ ലക്ഷ്യം. ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനുമാണ് ഊന്നൽ നൽകുന്നത്.

കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍.

1. പൊണ്ണത്തടി

Weight
Weight

പോഷകാഹാരക്കുറവും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും മൂലം ഉണ്ടാകുന്ന പൊണ്ണത്തടി അല്ലെങ്കിൽ അമിത ശരീരഭാരം പുതുതലമുറയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ഉയർന്നു വരുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ്. ഇത് ഭാവിയിൽ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോ​ഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.

2. ഭക്ഷണക്രമക്കേടുകൾ

eating disorder

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അനോറെക്സിയ നെർവോസ (ശരീരഭാരം വർധിക്കുന്നമോ എന്ന ഭയം), ബുളിമിയ നെർവോസ (ഒറ്റ നേരം വലിയ അളവിൽ ഭക്ഷണം കഴിക്കുക) തുടങ്ങിയ അവസ്ഥകൾ ഇപ്പോള്‍ വളരെ സാധാരണമായി കണപ്പെടുന്നു. സോഷ്യൽമീഡിയയുടെ സ്വാധീനം അല്ലെങ്കിൽ വൈകാരിക സമ്മർദം എന്നിവയാകാം ഇതിന് പിന്നില്‍. ഈ അവസ്ഥ ​ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

3. ഹോർമോൺ വ്യതിയാനങ്ങളും ആർത്തവ ക്രമക്കേടുകളും

hormone imbalance

ജീവിതശൈലി മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആർത്തവ ക്രമക്കേടുകൾ, പിഎംഎസ് അല്ലെങ്കിൽ വേദനാജനകമായ ആർത്തവം തുടങ്ങിയ വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഈ മാറ്റങ്ങൾ ചിലപ്പോൾ വിശപ്പ്, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ ബാധിക്കാം.

4. മാനസികാരോഗ്യ വെല്ലുവിളികൾ

mental stress

ഉത്കണ്ഠ, വിഷാദം, സമ്മർദം പോലുള്ള മാനസികാരോ​ഗ്യ അവസ്ഥകൾ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കോ ഭക്ഷണം കഴിക്കുന്നത് കുറയുന്നതിലേക്കോ നയിച്ചേക്കാം. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

5. പോഷകക്കുറവ്

fatigue

അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടുന്നതിന് തടസമാകുന്നു. ഇത് ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ കുറവുകളിലേക്ക് നയിക്കുന്നു. ക്ഷീണം, അസ്ഥി ആരോ​ഗ്യ പ്രശ്നങ്ങൾ, ദുർബലമായ രോ​ഗപ്രതിരോധ സംവിധാനങ്ങൾ, മറ്റ് ദീർഘകാല പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com