ഓവറായാല്‍ വൃക്കയ്ക്കും ഹൃദയത്തിനും തകരാറ്, വിറ്റാമിന്‍ ബി കോംപ്ലക്സിന്‍റെ സൈഡ് ഇഫക്ട്സ്

ഓവർ ഡോസ് ആയാൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം
vitamin b complex
വിറ്റാമിന്‍ ബി കോംപ്ലക്സിന്‍റെ സൈഡ് ഇഫക്ട്സ്
Updated on

വിറ്റാമിൻ ​ഗുളികയല്ലേ നല്ലതാണെന്ന് കരുതി ഒരുപാട് കഴിക്കരുത്, അതിനും പാർശ്വഫലങ്ങൾ ഉണ്ട്. വിറ്റാമിൻ ബി കോംപ്ലക്സ് ​ഗുളകകൾ അത്തരത്തിൽ പെടുന്നതാണ്. വായ പൊട്ടിയാലും പനി വന്നാലുമൊക്കെ ഡോക്ടറുടെ നിർദേശമില്ലാതെ പലരും വിറ്റാമിൻ ബി കോംപ്ലസ് ​ഗുളികകൾ കഴിക്കാറുണ്ട്. എന്നാൽ ഇവ ഓവർ ഡോസ് ആയാൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

ഹൃദയാരോ​ഗ്യം, കോശങ്ങളുടെ പ്രവർത്തനം തുടങ്ങിയ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിറ്റാമിൻ ബി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബി വിറ്റാമിനുകൾ വ്യത്യസ്ത തരമുണ്ട്. ഓരോന്നിനും വ്യത്യസ്ത സ്വഭാവങ്ങളുമാണ്. എന്നാൽ എട്ട് ബി വിറ്റാമിനുകളുടെ ഒരു കൂട്ടമാണ് വിറ്റാമിൻ ബി കോംപ്ലക്സ് എന്ന് വിളിക്കുന്നത്. ഇതില്‍ ബി 1(തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി 5 (പാന്റോതെനിക് ആസിഡ്), ബി 6 (പിറിഡോക്സിൻ), ബി 7 (ബയോട്ടിൻ), ബി 9 (ഫോളിക് ആസിഡ്), ബി 12 (കോബാലമിൻ) എന്നിവ അടങ്ങിയിരിക്കുന്നു.

ശരീരത്തിന്റെ നിർമാണ ഘടകങ്ങളാണ് വിറ്റാമിൻ ബി കോംപ്ലസ്. തലച്ചോറിന്റെ പ്രവർത്തനം, കോശങ്ങളുടെ ഉപാപചയം, ഊർജ്ജ നില എന്നിവയിൽ ഇവ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വിറ്റാമിൻ ബി കോപ്ലക്സ് കഴിക്കുന്നത് കോശ ആരോ​ഗ്യം, ചുവന്ന രക്താണുക്കളുടെ വളർച, ഊർജ്ജ നില, കാഴ്ച, തലച്ചോറിന്റെ പ്രവർത്തനം, ദഹനം, വിശപ്പ്, ശരിയായ നാഡി പ്രവർത്തനം, ഹോർമോണുകളുടെ ഉൽപാദനം, ഹൃ​ദയാരോ​ഗ്യം, പേശികളുടെ ആരോ​ഗ്യം എന്നിവയ്ക്ക് നല്ലതാണ്. ​ഫോളിക്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ​ഗർഭിണികൾ വിറ്റാമിൻ ബി കോപ്ലക്സ് കഴിക്കണമെന്ന് ഡോക്ടർമാർ‌ നിർദേശിക്കാറുണ്ട്.

എന്നാൽ അമിതമായാൽ വിറ്റാമിൻ ബി കോപ്ലക്സും പണി തരും. ഇവയ്ക്ക് പാർശ്വഫലങ്ങളുണ്ട്.

  • ദഹന പ്രശ്നങ്ങൾ: ഉയർന്ന അളവിൽ ബി3 (നിയാസിൻ) കഴിക്കുന്നത് ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. മറുവശത്ത്, ബി6 വിഷാംശം വയറുവേദനയ്ക്കും വയറു വീർക്കുന്നതിനും കാരണമാകും.

  • ചർമ പ്രതികരണങ്ങൾ: ബി3 (നിയാസിൻ) ചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ ഉണ്ടാക്കാം. നിയാസിൻ ഫ്ലഷ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

  • നാഡിക്ക് കേടുപാടുകൾ: അമിതമായ ബി6 കഴിക്കുന്നത് നാഡിക്ക് കേടുപാടുകൾ ഉണ്ടാക്കുകയും, മരവിപ്പ്, ഇക്കിളി, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും.

  • ഹൃദയത്തെ ബാധിക്കാം: ഉയർന്ന അളവിൽ നിയാസിൻ ഹൃദയ താളത്തിൽ മാറ്റങ്ങൾ വരുത്തുകയോ രക്തസമ്മർദ്ദം കുറയുകയോ ചെയ്തേക്കാം. ഹൃദ്രോഗമുള്ളവർക്ക് ഇത് അപകടകരമാകാൻ സാധ്യതയുണ്ട്.

  • വൃക്ക തകരാറ്: വളരെ ഉയർന്ന അളവിൽ ബി12 വൃക്കരോഗമുള്ളവർക്ക് ദോഷകരമാകാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com